Quantcast

സുഗതകുമാരിയുടെ ആറന്‍മുളയിലെ തറവാട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു

MediaOne Logo

Subin

  • Published:

    26 May 2018 11:33 PM GMT

സുഗതകുമാരിയുടെ ആറന്‍മുളയിലെ തറവാട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു
X

സുഗതകുമാരിയുടെ ആറന്‍മുളയിലെ തറവാട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു

സുഗതകുമാരിയുടെയും അന്തരിച്ച സഹോദരി ഹൃദയകുമാരിയുടെയും ആറന്‍മുളയിലെ വാഴുവേലില്‍ തറവാടാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.

കവയത്രി സുഗതകുമാരിയുടെ ആറന്‍മുളയിലെ തറവാട് വീടിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു. ഇതിന്റെ ഭാഗമായി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തറവാട് സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി പ്രാഥമിക കൂടിയാലോചന നടത്തുകയും ചെയ്തു. സുഗതകുമാരിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ നടപടി.

സുഗതകുമാരിയുടെയും അന്തരിച്ച സഹോദരി ഹൃദയകുമാരിയുടെയും ആറന്‍മുളയിലെ വാഴുവേലില്‍ തറവാടാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്. പഠനം മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി മറ്റുള്ളവര്‍ തറവാട് വിട്ടതോടെ ഇതിന്റെ സംരക്ഷണ ചുമതല സുഗതകുമാരി നേതൃത്വം നല്‍കുന്ന ട്രസ്റ്റിനാണ്. സുഗതകുമാരി രേഖാമൂലം നല്‍കിയ ആവശ്യം പരിഗണിച്ചാണ് സംരക്ഷണ ചുമതല പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.

നൂറ്റാണ്ടുകള്‍തന്നെ പഴക്കമുള്ള തറവാടിന് ആറന്മുള ക്ഷേത്രവുമായും ബന്ധമുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ച് ഓട് മേഞ്ഞകെട്ടിടത്തിന്റെ തനിമ നഷ്ടമാകാതെ സംരക്ഷിക്കാനാണ് പദ്ധതി. കെട്ടിടവും 65 സെന്റ് സ്ഥലവും പുരാവസ്തു വകുപ്പ് നവീകരിക്കും. ഉടസ്ഥാവകാശം ട്രസ്റ്റുമായി ചര്‍ച്ചനടത്തി തിരുമാനിക്കാനാണ് ധാരണ.

TAGS :

Next Story