Quantcast

ഖാദി പര്‍ദകള്‍ വിപണിയിലേക്ക്

MediaOne Logo

Subin

  • Published:

    26 May 2018 7:13 PM GMT

ഖാദി പര്‍ദകള്‍ വിപണിയിലേക്ക്
X

ഖാദി പര്‍ദകള്‍ വിപണിയിലേക്ക്

പൂര്‍ണമായും കൈകൊണ്ട് നെയ്‌തെടുത്ത മനില തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് പര്‍ദ്ദയുടെ നിര്‍മ്മാണം

ഖാദി ബോര്‍ഡ് പര്‍ദ്ദ നിര്‍മ്മാണ രംഗത്തേക്ക്. പയ്യന്നൂര്‍ഖാദി കേന്ദ്രമാണ് കോട്ടണ്‍മനില തുണിത്തരങ്ങള്‍ ഉപയോഗിച്ച് പര്‍ദ്ദ നിര്‍മ്മിക്കുന്നത്. ഖാദി പര്‍ദ്ദയുടെ ലോഞ്ചിങ് നാളെ കണ്ണൂരില്‍ നടക്കും.

ഇതാദ്യമായാണ് ഖാദി ബോര്‍ഡ് പര്‍ദ്ദ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്.പൂര്‍ണമായും കൈകൊണ്ട് നെയ്‌തെടുത്ത മനില തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് പര്‍ദ്ദയുടെ നിര്‍മ്മാണം. നിലവാരമുളള നൂലില്‍ നെയ്‌തെടുക്കുന്നതും കാലാവസ്ഥക്ക് ഏറെ അനുയോജ്യവുമാണ് മനില തുണിത്തരങ്ങള്‍. പ്രകൃതി സൗഹൃദ വാറ്റ് കളറുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അലര്‍ജിയുണ്ടാവില്ലെന്നും ഖാദി ബോര്‍ഡ് ഉറപ്പ് നല്‍കുന്നു.

ഡെനിം കോട്ട്, പ്രിന്‍സസ് കട്ട്, ക്രോസ് കട്ട്, ചൈനീസ് നെക്ക് തുടങ്ങി ഏറെ പ്രചാരമുളള മോഡലുകളിലെല്ലാം ഖാദി പര്‍ദ്ദയും വിപണിയിലെത്തുന്നുണ്ട്. 1000 മുതല്‍ രൂപ വരെയാണ് പര്‍ദ്ദയുടെ വില. സെപ്തംബര്‍ വരെ വിലയില്‍ ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. പര്‍ദ്ദയുടെ ലോഞ്ചിങ്ങ് നാളെ വൈകിട്ട് കണ്ണൂര്‍ഖാദി ടവറില്‍ നടക്കുന്ന ചടങ്ങില്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. അടുത്ത ദിവസം മുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഖാദി ബോര്‍ഡ് ഷോറൂമുകളില്‍ പര്‍ദ്ദ വില്‍പ്പനക്കെത്തും.

TAGS :

Next Story