എംആര്‍ വാക്സിന്‍, അമ്പത് ശതമാനം പോലും പൂര്‍ത്തിയാകാതെ വടക്കന്‍ജില്ലകള്‍
എംആര്‍ വാക്സിന്‍, അമ്പത് ശതമാനം പോലും പൂര്‍ത്തിയാകാതെ വടക്കന്‍ജില്ലകള്‍
കോഴിക്കോട്, മലപ്പുറം ജില്ലകളാണ് ഏറ്റവും പിറകില്‍. 12,60,493 പേര്‍ക്ക് കുത്തിവെപ്പെടുക്കേണ്ട മലപ്പുറം ജില്ലയില്‍ 3,61,613 പേര്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവെപ്പെടുത്തത്...
സംസ്ഥാനത്ത് എം ആര്‍ വാക്സിന്‍ കുത്തിവെപ്പ് അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കെ വടക്കന്‍ ജില്ലകളില്‍ വാക്സിനേഷന്‍ എടുക്കുന്നവരുടെ മെല്ലെപ്പോക്ക് തുടരുന്നു. വയനാട് ഒഴികെ മറ്റ് വടക്കന്‍ ജില്ലകളില്‍ അമ്പത് ശതമാനം പൂര്‍ത്തിയാക്കിയില്ല. നവംബര്‍ മൂന്ന് വരെയാണ് വാക്സിന്‍ കുത്തിവെപ്പെടുക്കാന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുള്ളത്.
കുത്തിവെപ്പ് യജ്ഞം അവസാനിക്കാന്‍ ഒരരാഴ്ച ബാക്കിനില്‍ക്കെ പകുതിപോലും പൂര്‍ത്തിയാവാതെ നാല് ജില്ലകളാണ് സംസ്ഥാനത്തുളളത്. കോഴിക്കോട്, മലപ്പുറം ജില്ലകളാണ് ഏറ്റവും പിറകില്‍. 12,60,493 പേര്‍ക്ക് കുത്തിവെപ്പെടുക്കേണ്ട മലപ്പുറം ജില്ലയില്‍ 3,61,613 പേര്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവെപ്പെടുത്തത്. അതായത് 29 ശതമാനം മാത്രം. രണ്ടാമതുള്ള കോഴിക്കോട് ജില്ലയില്‍ 7,38,694 കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കേണ്ടിടത്ത് ഇതുവരെ എടുത്തത് 2,03,856 പേര്‍ക്ക് മാത്രം. കുറവ് കുത്തിവെപ്പ് എടുക്കുന്നതില്‍ മൂന്നാമതുള്ള കണ്ണൂരില്‍ ഇതുവരെ എടുത്തത് 43 ശതമാനം പേര്‍ മാത്രമാണ്.
പത്തനംതിട്ട ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുത്തിവെപ്പ് എടുത്തവരുള്ളത്. 79 ശതമാനം. സംസ്ഥാനത്താകെ 95 ശതമാനം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യം. എന്നാല്‍ നവംബര്‍ മൂന്നിന് കുത്തിവെപ്പ് അവസാനിക്കാനിരിക്കെ ഇതുവരെ പൂര്‍ത്തിയാക്കിയത് 51 ശതമാനം പേരില്‍ മാത്രമാണ്. ഒമ്പത് മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള മീസില്‍സ് ആന്‍ഡ് റൂബെല്ല വാക്സിന്‍ ഈ മാസം 3നാണ് ആരംഭിച്ചത്.
Adjust Story Font
16