മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും അന്തേവാസികളുടെ സംസ്ഥാന കലാമേളക്ക് നാളെ തുടക്കം
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും അന്തേവാസികളുടെ സംസ്ഥാന കലാമേളക്ക് നാളെ തുടക്കം
സര്‍ഗ്ഗോത്സവമെന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കലാമേള മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും അന്തേവാസികളുടെ സംസ്ഥാന കലാമേളക്ക് നാളെ കാഞ്ഞങ്ങാട് തുടക്കമാവും. സര്‍ഗ്ഗോത്സവമെന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കലാമേള മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് കലാമേള. സംസ്ഥാനത്തെ 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും 108 പ്രീമെട്രിക് ഹോസ്റ്റലുകളിലെയും അന്തേവാസികള്‍ മേളയില്‍ പങ്കെടുക്കും. മൂന്ന് ദിവസമായി നടക്കുന്ന കലാമേളയില്‍ 1200 ഓളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. 5 വേദികളിലായി 19 ഇനങ്ങളിലാണ് മത്സരം.
കലാമേളയ്ക്ക് കാഞ്ഞങ്ങാടും പരിസരവും ഒരുങ്ങി കഴിഞ്ഞു. തനത് ആദിവാസി പാരമ്പര്യത്തില്‍ നിര്‍മ്മിച്ച പ്രചാരണ കുടിലുകള്‍ ഏറെ ശ്രദ്ധേയമാണ്. കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഊരുകൂട്ടങ്ങളുടെ സഹകരണത്തോടെയാണ് കുടിലുകളുടെ നിര്‍മ്മാണം. മത്സരങ്ങള്‍ക്ക് പുറമെ ഊരുകൂട്ടങ്ങളുടെ വിവിധ പരിപാടികളും കലാമേളിയുടെ ഭാഗമായി നടക്കും.
Adjust Story Font
16