മിഠായി തെരുവില്‍ ഇനി ബഗ്ഗീസ് യാത്രയും
മിഠായി തെരുവില്‍ ഇനി ബഗ്ഗീസ് യാത്രയും
എസ് കെ സ്ക്വയറില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ കണ്ട് തെരുവിന്റെ അങ്ങേയറ്റം വരെ ബഗ്ഗീസില്‍ ഒന്ന് യാത്ര ചെയ്യാന്‍ വേണ്ടത് പത്ത് രൂപ മാത്രമാണ്.
നവീകരിച്ച മിഠായി തെരുവില്‍ ഇനി ബഗ്ഗീസ് യാത്ര. വാഹന ഗതാഗതം നിരോധിച്ച തെരുവില്‍ പ്രായം ചെന്നവര്‍ക്കും ഭിന്നശേഷികാര്‍ക്കും സഞ്ചരിക്കാനായിട്ടാണ് ബഗ്ഗീസുകള്‍ ഏര്‍പ്പെടുത്തിയത്.
ചരിത്രം അടയാളപ്പെടുത്തുന്ന തെരുവിന്റെ കാഴ്ചകള്‍ ഇനി ബഗ്ഗീസില്‍ യാത്ര ചെയ്തും കാണാം. എസ് കെ സ്ക്വയറില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ കണ്ട് തെരുവിന്റെ അങ്ങേയറ്റം വരെ ബഗ്ഗീസില്‍ ഒന്ന് യാത്ര ചെയ്യാന്‍ വേണ്ടത് പത്ത് രൂപ മാത്രമാണ്. കുടുംബ ശ്രീയുടെ സെല്‍ഫ് ഗ്രൂപ്പാണ് ബഗ്ഗീസ് സംരഭകത്തിന് പിന്നില്‍.
12 ലക്ഷം രൂപ വായ്പയെടുത്തും സ്‌റ്റേറ്റ് കുടുംബശ്രീ മിഷന്റെ ധനസഹായത്തോടെയുമാണ് രണ്ട് പേര്‍ വീതമുള്ള രണ്ട് സെല്‍ഫ് ഗ്രൂപ്പുകള്‍ ബഗ്ഗീസുകള്‍ വാങ്ങിയത്. ബഗ്ഗീസുകളുടെ ഉദ്ഘാടനം കലക്ടര്‍ യു വി ജോസ് നിര്‍വ്വഹിച്ചു.
Adjust Story Font
16