Quantcast

മാമ്പുഴ സംരക്ഷണത്തിനായി അക്വാപോണിക്സ് കൃഷിയുമായി ഒരുപറ്റം യുവാക്കള്‍

MediaOne Logo

Khasida

  • Published:

    26 May 2018 10:33 PM GMT

മാമ്പുഴ സംരക്ഷണത്തിനായി അക്വാപോണിക്സ് കൃഷിയുമായി ഒരുപറ്റം യുവാക്കള്‍
X

മാമ്പുഴ സംരക്ഷണത്തിനായി അക്വാപോണിക്സ് കൃഷിയുമായി ഒരുപറ്റം യുവാക്കള്‍

പുഴ സംരക്ഷണവും, വരുമാനവും ഒന്നിച്ച് ലഭിക്കുന്നുവെന്നതാണ് കമ്പളിപ്പറമ്പിലെ അക്വാ ഗ്രീന്‍ ഓര്‍ഗാനോ ഫാം ഹൌസിന്റെ പ്രത്യേകത

മാലിന്യ കൂമ്പാരമായ കോഴിക്കോട് മാമ്പുഴയെ സംരക്ഷിക്കാന്‍ യുവാക്കളുടെ കൂട്ടായ്മ. പുഴ സംരക്ഷണവും, വരുമാനവും ഒന്നിച്ച് ലഭിക്കുന്നുവെന്നതാണ് കമ്പളിപ്പറമ്പിലെ അക്വാ ഗ്രീന്‍ ഓര്‍ഗാനോ ഫാം ഹൌസിന്റെ പ്രത്യേകത.

മാമ്പുഴയുടെ തീരത്തുഉള്ള ഒഴിഞ്ഞ് കിടക്കുന്ന ഭൂമി ലീസിനെടുത്താണ് കൃഷി ചെയ്യുന്നത്. അക്വാപോണിക്സ് രീതിയിലൂടെ മത്സ്യവും പച്ചക്കറികളും ഒരുമിച്ചു കൃഷിചെയ്യുന്നു. രാജ്യത്തെ ആദ്യത്തെ അക്വാപോണികസ് റെസ്റ്റോറന്‍റും ഇവിടെ ഒരുക്കുന്നുണ്ട്. മികച്ച വരുമാനത്തിനെപ്പം വിഷരഹിത ഭക്ഷണവും, പ്രകൃതി സംരക്ഷണവുമാണ് ഈ യുവാക്കളുടെ ലക്ഷ്യം.

ഒളവണ്ണ പഞ്ചായത്തിന്റെയും, കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് നൂതന കൃഷി നടത്തുന്നത്. റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്റെ സഹകരണത്തോടെ മാമ്പുഴയിലൂടെ ബോട്ട് സര്‍വ്വീസും നടത്തുന്നു. ബോട്ട് സര്‍വ്വീസ് നടത്തുന്ന ഭാഗങ്ങളിലെ പുഴ വൃത്തിയാക്കുകയും ചെയ്യുന്നു. ബോട്ട് സര്‍വ്വീസ് മാമ്പുഴയിലെ ഓക്സിജന്‍ വര്‍ധിക്കുന്നതിനും സഹായകരമാകും.

മാമ്പുഴയുടെ തീരം മുഴുവന്‍ അക്വാപോണിക്സ് കൃഷി വ്യാപിപ്പിക്കാനാണ് ഈ ചെറുപ്പക്കാരുടെ തീരുമാനം. ഫാം മുഴുവന്‍ പ്രകൃതിക്കിണങ്ങുന്നവിധമാണ് സംവിധാനിച്ചിരിക്കുന്നത്.

TAGS :

Next Story