എന്റെ പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? നിഷക്കെതിരെ പാര്‍വ്വതി
എന്റെ പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? നിഷക്കെതിരെ പാര്‍വ്വതി
ഷാരൂഖ് ഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷാ ജോസിന്റെ ആരോപണത്തിന് മറുപടിയുമായി ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യ പാര്‍വ്വതി ഷോണ്‍.
‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖ് ഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’- ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍വ്വതി ചോദിക്കുന്നു.
ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ് എന്ന രണ്ടാമത്തെ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നിഷ തുറന്നെഴുതിയത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. സൂചനകള്‍ പിസി ജോര്‍ജ്ജിലേക്കും ഷോണ്‍ ജോര്‍ജ്ജിലേക്കും തിരിഞ്ഞതോടെ പിസി രംഗത്ത് വരികയും ചെയ്തു. പേര് തുറന്നു പറയാത്ത സാഹചര്യത്തില്‍ കേസ് നല്‍കാനാണ് പിസിയുടെ തീരുമാനം.
Adjust Story Font
16