Quantcast

വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്

MediaOne Logo

Subin

  • Published:

    26 May 2018 1:33 PM GMT

വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്
X

വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്

89 വോട്ടുകളാണ് വീരേന്ദ്രകുമാര്‍ നേടിയത്. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംപി വിജയകുമാറിന് വിജയം. 89 വോട്ടുകളാണ് വീരേന്ദ്രകുമാര്‍ നേടിയത്. എല്‍ഡിഎഫിന്റെ ഒരുവോട്ട് അസാധുവായി. യുഡിഎഫിന്റെ ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു.

എംപി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 89 വോട്ടുകളാണ് വീരേന്ദ്രകുമാറിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. സിപിഐ, എന്‍സിപി, ജെഡിഎസ് പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്ന യുഡിഎഫിലെ പരാതിയും വോട്ടെണ്ണല്‍ തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടാന്‍ വൈകിയതും അല്‍പസമയം അനിശ്ചിതത്വം ഉണ്ടാക്കി.

130 എംഎല്‍എമാരാണ് ഇന്നു നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ജയിക്കാന്‍ 66 വോട്ടുകള്‍ വേണ്ട എംപി വീരേന്ദ്രകുമാര്‍ 89 വോട്ടുകള്‍ നേടി. 40 വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാബുപ്രസാദ് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. അഞ്ചു മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെടുപ്പ് ഒരുമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. പോളിങ് എജന്റുമാരെ വെക്കാത്ത സിപിഐ, എന്‍സിപി, ജെഡിഎസ് എംഎല്‍എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന യുഡിഎഫ് പരാതി നല്‍കിയിരുന്നു.

പോളിംഗ് ഏജന്റുമാരെ വയ്ക്കണമെന്ന് നിര്‍ബന്ധിക്കാന്‍ വരണാധികാരിക്ക് കഴിയില്ലെന്നും വോട്ടു മൗലികാവകാശമാണെന്നുമുള്ള നിലപാടിന്റെ അടിസ്ഥാനത്തില്‍ പരാതി വരണാധികാരി തള്ളി. തുടര്‍ന്നു യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും പരാതി അംഗീകരിച്ചില്ല. രാവിലെ ഒമ്പതിന് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ മണിക്കൂറില്‍ തന്നെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് മന്ത്രിമാര്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.

TAGS :

Next Story