മന്ത്രി കെ ടി ജലീലിന്‍റെ വസതിയിലേക്ക് ദേശീയപാത സമര സമിതിയുടെ മാര്‍ച്ച്
മന്ത്രി കെ ടി ജലീലിന്‍റെ വസതിയിലേക്ക് ദേശീയപാത സമര സമിതിയുടെ മാര്‍ച്ച്
സര്‍വെക്കെതിരെ സമരം നടത്തുന്നത് പുറത്ത് നിന്നെത്തിയവരാണെന്ന് ജലീല്‍ പ്രതികരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തേ വികസന പദ്ധതികള്‍ നടപ്പിലാക്കാവൂവെന്ന് കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറത്ത് ദേശീയപാത സമര സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന്‍റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. സര്‍വെക്കെതിരെ സമരം നടത്തുന്നത് പുറത്ത് നിന്നെത്തിയവരാണെന്ന് ജലീല്‍ പ്രതികരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തേ വികസന പദ്ധതികള്‍ നടപ്പിലാക്കാവൂവെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
ഇന്ന് രാവിലെയാണ് ദേശീയപാത വികസന സര്‍വെക്കെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ മന്ത്രി കെ ടി ജലീലിന്‍റെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. വീടിന് സമീപം വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നത് പുറത്ത് നിന്നുള്ളവരാണെന്ന് ആരോപിച്ച ജലീല്‍ സര്‍വെക്കെതിരായ സമരങ്ങളില്‍ ഇടപെടുന്നതിന് ജനപ്രതിനിധികള്‍ക്ക് പരിമിതിയുണ്ടെന്ന് വ്യക്തമാക്കി.
ദേശീയപാതക്കായി സ്വകാര്യ ഭൂമിയിൽ അനുവാദമില്ലാതെ സർവെ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു. വിഷയം യുഡിഎഫില്‍ ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Adjust Story Font
16