Quantcast

കാസര്‍കോട് മലയോരമേഖലകളില്‍ പകര്‍ച്ചപ്പനി പടരുന്നു

MediaOne Logo

admin

  • Published:

    26 May 2018 1:57 AM GMT

കാസര്‍കോട് മലയോരമേഖലകളില്‍ പകര്‍ച്ചപ്പനി പടരുന്നു
X

കാസര്‍കോട് മലയോരമേഖലകളില്‍ പകര്‍ച്ചപ്പനി പടരുന്നു

ജില്ലയില്‍ 32 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണം കാര്യക്ഷമമായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും.

കാസര്‍കോട് ജില്ലയിലെ മലയോരമേഖലകളില്‍ പകര്‍ച്ചപ്പനി പടരുന്നു. ജില്ലയില്‍ 32 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണം കാര്യക്ഷമമായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി.

ഈ വര്‍ഷം ഇതുവരെ കാസര്‍കോട് ജില്ലയില്‍ 209 ഡങ്കിപ്പനി ലക്ഷണമുളള രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 32 പേരുടെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 14 രോഗികളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നത് റിപ്പോര്‍ട്ട് ചെയ്തത്. ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 80 ഡോക്ടര്‍മാരുടെ കുറവുകളുണ്ട്. ഇത് നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story