Quantcast

വെള്ളക്കെട്ടിന് പരിഹാരമാകാതെ കോഴിക്കോട് നഗരം

MediaOne Logo

admin

  • Published:

    26 May 2018 10:16 PM GMT

വെള്ളക്കെട്ടിന് പരിഹാരമാകാതെ കോഴിക്കോട് നഗരം
X

വെള്ളക്കെട്ടിന് പരിഹാരമാകാതെ കോഴിക്കോട് നഗരം

കഴിഞ്ഞ ദിവസമുണ്ടായ മഴയിലും വന്‍ വെള്ളക്കെട്ടാണ് നഗരത്തിലുണ്ടായത്.

ഈ മഴക്കാലത്തും കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ടിന് പരിഹാരമാകില്ല. നഗരത്തിലെ അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതാണ് കാരണം. മഴക്കാല പൂര്‍വ്വശുചീകരണം ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ നഗരത്തിലെ ഓടകള്‍ അടഞ്ഞുകിടക്കുന്നതും ഇതിന് ആക്കം കൂട്ടും.

ഒരു മഴ പെയ്താല്‍ മതി നഗരത്തിലെ റോഡുകള്‍ മുഴുവന്‍ കുളമാകും. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറും. വര്‍ഷങ്ങളായി കോഴിക്കോട് നഗരം അനുഭവിക്കുന്ന പ്രശ്നമാണിത്. ഇതിന് പരിഹാരമായി 2008ല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സുസ്ഥിര നഗര വികസനപദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ അഴുക്കുചാല്‍ പദ്ധതിയ്ക്ക് രൂപം നല്കി. എട്ടുവര്‍ഷത്തിനിപ്പുറവും പദ്ധതി പൂര്‍ണ്ണമായും
പ്രാവര്‍ത്തികമായിട്ടില്ല. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി ഓടകളെ ബന്ധിപ്പിക്കുന്ന കലുങ്കുകള്‍ ആഴവും വീതിയും കൂട്ടി പണിതു. ഈ ഓടകള്‍ വഴി വെള്ളം കനോലികനാലിലേക്കും കടലിലേക്കും ഒഴുക്കി വിടുക എന്നതായിരുന്നു ലക്ഷ്യം. മൂന്നിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നെറ്റ് വര്‍ക്കിംഗ് സംവിധാനവും പൂര്‍ത്തിയായി. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും വന്‍ വെള്ളക്കെട്ടാണ്
നഗരത്തിലുണ്ടായത്. പലഭാഗങ്ങളിലുമുളള ഓടകള്‍ അടഞ്ഞ് കിടക്കുന്നതാണ് ഇതിന് കാരണമെന്നാണ് സുസ്ഥിരനഗരവികസന പദ്ധതി പൌജക്ട് മാനേജര്‍ നല്കുന്ന വിശദീകരണം. ഇത് വൃത്തിയാക്കാന്‍ പി ഡബ്യുഡിയുടെ അനുമതി വേണം. എന്നാല്‍ ഇതിനുളള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ അധികാരികളും പറയുന്നു.

ഇതിന് പുറമെ വേലിയേറ്റസമയത്ത് മഴപെയ്യുമ്പോള്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രശ്നവും കോഴിക്കോട് നഗരം നേരിടുന്നു. ഇതിനുളള ശാശ്വത പരിഹാരം കൂടിയായാല്‍ മാത്രമേ മഴക്കാലത്ത് നഗരം നേരിടുന്ന വെള്ളക്കെട്ടിനുളള ശമനമാകൂ.

TAGS :

Next Story