മഴയില്‍ അലിഞ്ഞ് പ്രകൃതിയെ അറിഞ്ഞ് ഒരു യാത്ര
മഴയില്‍ അലിഞ്ഞ് പ്രകൃതിയെ അറിഞ്ഞ് ഒരു യാത്ര
കേരള പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മഴയാത്രയിലെ അംഗസംഖ്യ ഇക്കുറി 10000 കടന്നു.
പ്രകൃതിയുടെ മനമറിയാന്‍ ഇത്തവണയും അവര്‍ ഒത്തുകൂടി. വയനാട് ചുരത്തിലൂടെ 12 കിലോമീറ്റര്‍. മഴയില്‍ നനഞ്ഞ്. കേരള പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മഴയാത്രയിലെ അംഗസംഖ്യ ഇക്കുറി 10000 കടന്നു.
വയനാടിന്റെ കവാടമായ ലക്കിടിയില്‍ നിന്നായിരുന്നു ഇത്തവണയും തുടക്കം. ആദ്യം പ്രകൃതി സംരക്ഷണത്തിനായി പ്രതിജ്ഞ. വന്യജീവി ഫൊട്ടോഗ്രാഫര്‍ എ എന്‍ നസീര്‍ ശുഭയാത്രയ്ക്ക് കൊടി വീശി. ലക്കിടി മുതല്‍ അടിവാരം വരെ 15 കിലോമീറ്റര്‍. കഴിഞ്ഞ 10 വര്‍ഷവും യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. ആദ്യമായി യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ചുരം ഒരു കൌതുകമാണ്. ഇവിടുത്തെ മഴയും മഞ്ഞും തണുപ്പും എല്ലാം.
11 മണിയോടെ തുടങ്ങിയ യാത്ര ഉച്ചയ്ക്ക് രണ്ട് മണിയോടെ അടിവാരത്ത് സമാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലെ 164 സ്കൂളുകളില്‍ നിന്നായി 13,562 കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തും പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രഫ. എന്‍. ശോഭീന്ദ്രനുമെല്ലാം വിദ്യാര്‍ഥികള്‍ക്കൊപ്പം മഴയാത്രയില്‍ പങ്കെടുത്തു.
Adjust Story Font
16