ദീര്‍ഘദൂര ട്രെയിനുകള്‍ വഴി കൊച്ചിയിലെത്തുന്നത് കോടികളുടെ മയക്കുമരുന്നുകള്‍
ദീര്‍ഘദൂര ട്രെയിനുകള്‍ വഴി കൊച്ചിയിലെത്തുന്നത് കോടികളുടെ മയക്കുമരുന്നുകള്‍
ഇതരസംസ്ഥാന തൊഴിലാളികളെ ഏജന്‍റുമാരാക്കിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലീസ്
കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ദീര്‍ഘദൂരട്രെയിനുകള്‍ വഴി കേരളത്തിലേക്കെത്തുന്നത്. സംസ്ഥാനത്തേക്ക് ജോലി തേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഏജന്‍റുമാരാക്കിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് പൊലീസ് പറയുന്നു. അധികാരികളുടെ കണ്ണുവെട്ടിച്ച് കൊച്ചിയില്‍ മയക്കുമരുന്നു കച്ചവടം പൊടിപൊടിക്കുകയാണ്.
ഉത്തരേന്ത്യയില്‍ നിന്ന് കൊച്ചി വഴി കടന്നു പോകുന്ന ദീര്‍ഘ ദൂര ട്രെയിനുകള്‍ വഴിയാണ് മയക്കുമരുന്നുകള്‍ കൊച്ചിയിലെത്തുന്നത്. ധന്‍ബാദ്- ആലപ്പുഴ, ഷാലിമാര്‍-തിരുവനന്തപുരം, ഷാലിമാര്‍- നാഗര്‍കോവില്‍, പാറ്റ്ന-എറണാകുളം തുടങ്ങിയ ട്രെയിനുകളെയാണ് മയക്കുമരുന്ന് കടത്തലിന് മാഫിയകള്‍ ആശ്രയിക്കുന്നത്. ഇതില്‍ കൂടുതലും കഞ്ചാവുംമറ്റ് ലഹരി ഉല്‍പ്പന്നങ്ങളുമാണ്.
കേരളത്തില്‍ കഞ്ചാവ് കൃഷിയും വിപണനവും സര്‍ക്കാര്‍ നിയമം മൂലം കര്‍ശനമായി നേരത്തെ നിരോധിച്ചതാണ്. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് വിപണനം നടത്തുന്ന മാഫിയ സജീവമായി. ആന്ധ്രാപ്രദേശ്, ഛണ്ഢീഗഢ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തുന്നത്. ഇവിടെയെത്തുന്ന കഞ്ചാവ്, ഇടനിലക്കാര്‍ വഴി സംസ്ഥാനത്തുടനീളം വിതരണം ചെയ്യാന്‍ ഈ മാഫിയക്ക് കഴിയുന്നു. ഉത്തരേന്ത്യയില്‍ നിന്ന് ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാരെയും ഇടനിലക്കാരായി ഉപയോഗിക്കാറുണ്ട്. ആലുവ റെയില്‍വെ സ്റ്റേഷനിലാണ് ജിലയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്നുകള്‍ എത്തുന്നത്. മയക്കുമരുന്നുവേട്ടയുടെ ഭാഗമായി ഈ ട്രെയിനുകളില്‍ പൊലീസ് കര്‍ശനമായ പരിശോധന തുടങ്ങിക്കഴിഞ്ഞു.
Adjust Story Font
16