കോടിയേരിയുടെ പ്രസംഗം പൊലീസ് അന്വേഷിക്കുമെന്ന് ഡിജിപി
കോടിയേരിയുടെ പ്രസംഗം പൊലീസ് അന്വേഷിക്കുമെന്ന് ഡിജിപി
ബിജെപി നല്‍കിയ പരാതിയിലാണ് അന്വേഷണം പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് പോലീസ് അന്വേഷിക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ കണ്ണൂര്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ബിജെപി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
കോടിയേരി ബാലകൃഷ്ണന്‍റെ വിവാദ പ്രസംഗം പുറത്തുവന്നതോടെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരിന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് വി എം സുധീരനും പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. പി കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഇന്നലെ ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസംഗത്തെക്കുറിച്ച് അന്വഷിക്കാന്‍ പോലീസ് തീരുമാനിച്ചത്.
പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടികളെടുക്കുന്നതിന് കണ്ണൂര്‍ എസ്പി സഞ്ജയകുമാര്‍ ഗരുഡിയെ ഡിജിപി ചുമതലപ്പെടുത്തി. പ്രസംഗം പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം വിവാദം പുറത്ത് വന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച മൌനം തുടരുകയാണ്.
Adjust Story Font
16