അതിവേഗ റെയിൽപാതയില്‍ കാസർകോടിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം
അതിവേഗ റെയിൽപാതയില്‍ കാസർകോടിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം
ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും പിന്നീട്, കോഴിക്കോട് വരെയും തുടർന്ന തുടർന്ന് കണ്ണൂർ വരെയും അതിവേഗ പാത എന്ന നിലയിലാണ് ഇപ്പോഴത്തെ ആസൂത്രണം.
അതിവേഗ റെയിൽപാതയ്ക്കുള്ള കരട് റിപ്പോർട്ടിൽ കാസർകോടിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവും ജില്ലയിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ അലംഭാവവുമാണ് പദ്ധതിയില്‍ നിന്നും കാസർകോട് ഒഴിവാക്കപ്പെട്ടുന്നതിന് കാരണമെന്നാണ് ആരോപണം.
ആദ്യഘട്ടത്തിൽ സാമ്പത്തിക നഷ്ടമാവുമെന്ന വിശദീകരണം നൽകിയാണ് അതിവേഗ റെയില്‍ പാതയിൽ നിന്ന് അധികൃതർ കാസർകോടിനെ ഒഴിവാക്കിയത്. ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയും പിന്നീട്, കോഴിക്കോട് വരെയും തുടർന്ന തുടർന്ന് കണ്ണൂർ വരെയും അതിവേഗ പാത എന്ന നിലയിലാണ് ഇപ്പോഴത്തെ ആസൂത്രണം. പദ്ധതിയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഭാവിയിൽ പരിഗണിക്കാമെന്നാണ് അധികൃതരുടെ നിലപാട്. ഇതിനെതിരെ ജില്ലിയില്‍ വ്യാപക പ്രതിഷേധത്തിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൊതുവേദി രൂപീകരിച്ചു.
അതിവേഗ റെയില്‍ പാതയിൽ കാസർകോടിനെകൂടി ഉൾപ്പെടുത്തി മംഗളൂരു വരെ നീട്ടണമെന്നാണ് ആവശ്യം. ഈ ആവശ്യത്തോട് കർണാടകയ്ക്കും പ്രത്യേക താൽപര്യം നിലനിൽക്കെ പദ്ധതിയില്‍ നിന്നും ജില്ലയെ ഒഴുവാക്കുന്നതിന് പിന്നിലെ കാരണം കണ്ടെത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Adjust Story Font
16