Quantcast

സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം മിത്ത് മാത്രമെന്ന് റാന അയ്യൂബ്

MediaOne Logo

Sithara

  • Published:

    27 May 2018 4:14 AM GMT

സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം മിത്ത് മാത്രമെന്ന് റാന അയ്യൂബ്
X

സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം മിത്ത് മാത്രമെന്ന് റാന അയ്യൂബ്

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് എഴുതിയ ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ് എന്ന പുസ്തകത്തിന്‍റെ കോഴിക്കോട് നടന്ന പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാന

രാജ്യത്ത് സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനമെന്നത് മിത്ത് മാത്രമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാന അയ്യൂബ്. ഗുജറാത്ത് വംശഹത്യയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് എഴുതാന്‍ പലര്‍ക്കും ഭയമാണെന്നും റാന പറഞ്ഞു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് എഴുതിയ ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ് എന്ന പുസ്തകത്തിന്‍റെ കോഴിക്കോട് നടന്ന പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗുജറാത്ത് വംശഹത്യയുടെ യാഥാര്‍ത്ഥ്യം തേടുകയാണ് ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ് എന്ന റാന അയ്യൂബിന്‍റെ പുസ്തകം. ഫാഷിസ്റ്റ് ശക്തികള്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് പലരും മൌനം പാലിക്കുന്നത് ഭയം കൊണ്ടാണെന്നും പുസ്തകത്തിന്‍റെ പ്രകാശനചടങ്ങില്‍ റാന അയ്യൂബ് പറഞ്ഞു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് നടത്തിയ ഒളി കാമറാ ഓപ്പറേഷന്‍ പുറം ലോകത്തെത്തിക്കാതിരിക്കാന്‍ ഇടപെടലുകളുണ്ടായതിനെക്കുറിച്ചും റാന വിശദീകരിച്ചു.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിന്‍റെ പിതാവ് ഗോപിനാഥന്‍പിള്ളക്ക് പുസ്തകം നല്‍കിക്കൊണ്ടാണ് റാന പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഒ അബ്ദു റഹ്മാന്‍, കെഇഎന്‍, എന്‍ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സോളിഡാരിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

TAGS :

Next Story