എടിഎം തട്ടിപ്പ്; പ്രതിയെ എടിഎമ്മിലെത്തിച്ച് തെളിവെടുത്തു
ഗബ്രിയേല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ....
എ ടി എം തട്ടിപ്പ് കേസിലെ പ്രതി ഗബ്രിയേല്‍ മരിയനെ തട്ടിപ്പ് നടത്തിയ എ ടി എമ്മിലെത്തിച്ച് തെളിവെടുത്തു. റുമാനിയന്‍ സംഘം സഞ്ചരിച്ച ഹോട്ടലിലെത്തിച്ചും തെളിവെടുക്കും. അടുത്ത ദിവസങ്ങളില്‍ പ്രതിയുമായി പൊലീസ് മുംബൈയില്‍ പോകും. മറ്റു പ്രതികള്‍ക്കായി നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്‍റ്‍പോളിനോട് ആവശ്യപ്പെടുമെന്ന് ഡി ജി പി അറിയിച്ചു.
കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട ഗബ്രിയേല്‍ മരിയനുമായി അന്വേഷണ സംഘം രാവില 11.30 ഓടെ ആല്‍ത്തറയിലെ എ ടി എമ്മിലെത്തി തെളിവെടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ അസി. കമ്മീഷണര്‍ കെ ഇ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം മരിയനോട് വിശദാംശങ്ങള്‍ ആരാഞ്ഞു. എ ടി എം വിവരങ്ങള്‍ ചോര്‍ത്താനായ യന്ത്രം സ്ഥാപിച്ചതിനെക്കുറിച്ചും മറ്റും മരിയന്‍ പൊലീസിനോട് വിശദീകരിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് അസി. കമ്മീഷന്‍ പറഞ്ഞു
വലിയ തട്ടിപ്പിനുള്ള ആസൂത്രണം നടന്നുവെന്ന് സൂചനയാണ് മരിനെ ചോദ്യം ചെയ്യതതില്‍ നിന്ന് പൊലീസിന് ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ഈ സംഘത്തിന്‍റെ പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണ സംഘം മറ്റു സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്ക് പുറത്തുപോയ മൂന്നു പ്രതികള്‍ക്കായി നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്‍ര്‍പോളിനോട് ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി വരും ദിവസങ്ങളില്‍ മരിയനുമായി പൊലീസ് മുംബൈയിലേക്ക് തിരിക്കും
Adjust Story Font
16