Quantcast

സ്കൂള്‍ സമയത്ത് മരണപ്പാച്ചില്‍; മുക്കത്ത് പൊലീസിന്റെ ടിപ്പര്‍ ലോറി വേട്ട

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 1:23 PM GMT

സ്കൂള്‍ സമയങ്ങളില്‍ സര്‍വ്വീസുകളില്‍ നിയന്ത്രണം നടപ്പിലാക്കാത്ത ടിപ്പര്‍ ലോറികള്‍ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂള്‍ സമയങ്ങളില്‍ സര്‍വ്വീസുകളില്‍ നിയന്ത്രണം നടപ്പിലാക്കാത്ത ടിപ്പര്‍ ലോറികള്‍ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പതോളം വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്. നാളെ മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ ടിപ്പര്‍ ലോറികള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ നിരന്തരം പാരാതിപ്പെട്ടിരുന്നു.

മുക്കം- താമരശ്ശേരി- തിരുവമ്പാടി മലയോരമേഖലകളില്‍ നിരവധി ക്വാറി ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറു കണക്കിന് ടിപ്പറുകളാണ് ദിനേന സര്‍വ്വീസ് നടത്തുന്നത്. ഒട്ടേറെ സ്കൂളുകളും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ സ്കൂളിലേക്ക് പോവുകയും വരുകയും ചെയ്യുന്ന സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ , ഹൈക്കോടതി ഉത്തരവുകളുണ്ട്. ഇതു പാലിക്കാത്തതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തന്നെ രംഗത്തെത്തി ടിപ്പറുകള്‍ തടഞ്ഞിരുന്നു. ഇന്ന് രാവിലെ മുക്കം പൊലീസ് അമ്പതോളം ലോറികള്‍ തടഞ്ഞു. നാളെ മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നടപടികള്‍ എടുക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

TAGS :

Next Story