Quantcast

85 കാരി, വിധവ; നാരായണിയുടെ പേരില്ലാതെ റേഷന്‍ കാര്‍ഡ് കരട് ലിസ്റ്റ്

MediaOne Logo

Khasida

  • Published:

    27 May 2018 8:20 PM GMT

85 കാരി, വിധവ; നാരായണിയുടെ പേരില്ലാതെ റേഷന്‍ കാര്‍ഡ് കരട് ലിസ്റ്റ്
X

85 കാരി, വിധവ; നാരായണിയുടെ പേരില്ലാതെ റേഷന്‍ കാര്‍ഡ് കരട് ലിസ്റ്റ്

വിധവകളെയും അഗതികളെയും പട്ടികയില്‍ നിന്നൊഴിവാക്കിയതായി പരാതി

അര്‍ഹതയുളളവരെ ഉള്‍പ്പെടുത്താതെയാണ് റേഷന്‍ വിഹിതം ലഭിക്കുന്നവരുടെ മുന്‍ഗണനപട്ടിക പുറത്തിറക്കിയത്. വിധവകളായവരും ജോലിയില്ലാത്തവരും ലിസ്റ്റില്‍ നിന്നും പുറന്തള്ളപ്പെട്ടു. ഇത്തരത്തില്‍ ഒരാളാണ് കോഴിക്കോട് കോട്ടൂളി സ്വദേശി നാരായണി.

റേഷന്‍ വിഹിതം ലഭിക്കുന്നവരുടെ മുന്‍ഗണന പട്ടിക വന്നത് മുതല്‍റേഷന്‍ കാര്‍ഡും കയ്യില്‍ പിടിച്ചിരിക്കുകയാണ് നാരായണി. 85 വയസ്സായി . കൂടെയുളളത് മകള്‍ മാത്രം. കിട്ടുന്ന വിധവ പെന്‍ഷനാണ് ആകെയുളള വരുമാനം. യാതൊരു മാനദണ്ഡവുമില്ലാതെ മുന്‍ഗണനാവിഭാഗത്തെ തെരഞ്ഞെടുത്തതിന്റെ ഉദാഹരണമാണ് നാരായണിയുടെ കുടുംബം. വീട്ടില്‍ 65 വയസ്സിനുമുകളിലുളളവരോ വിധവകളോ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന ലഭിക്കേണ്ടതാണ്. അവിവാഹിതയായ മകളും വിധവയായ നാരായണിയുടെയും കാര്യത്തില്‍ ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

സംസ്ഥാനവ്യാപകമായി തന്നെ റേഷന്‍ കാര്‍ഡുകളില്‍ അര്‍ഹരായവര്‍ പുറത്താവുകയും അനര്‍ഹര്‍ ലിസ്റ്റില്‍ കയറികൂടുകയും ചെയ്തിട്ടുണ്ട്.മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി താലൂക്ക് ഓഫീസില്‍ അപേക്ഷ നല്കിയിരിക്കുകയാണ് നാരായണി. ഇനി വരുന്ന ലിസ്റ്റില്‍ തന്‍റെ പേരുണ്ടാകുമെന്ന പ്രതീക്ഷയോടെ.

TAGS :

Next Story