Quantcast

നോട്ട് നിരോധിച്ചാല്‍ ലോകനേതാവാകില്ലെന്ന് എം മുകുന്ദന്‍

MediaOne Logo

Damodaran

  • Published:

    27 May 2018 7:40 AM GMT

കാസ്ട്രോ നേതാവായത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്. നാവു പോകുമെന്ന് എഴുത്തുകാര്‍ ഭയക്കണമെന്നും മുകുന്ദന്‍

എംടിക്ക് പിന്നാലെ നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി എം മുകുന്ദനും രംഗത്ത്. യഥാര്‍ഥ്യങ്ങള്‍ മറച്ചു വെച്ച് ലോക നേതാവാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കല്‍. കാസ്ട്രോ ലോക നേതാവായത് ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചാണെന്നും നോട്ട് നിരോധിച്ചു കൊണ്ടല്ലെന്നും മുകുന്ദന്‍ പരിഹസിച്ചു. എഴുത്തുകാര്‍ നാവ് വെട്ടിയെടുക്കുമോയെന്ന് ഭയപ്പെടുന്ന കാലമാണിതെന്നും മുകുന്ദന്‍ പറഞ്ഞു. എംടി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധത്തിലായിരുന്നു മുകുന്ദന്റെ വിമര്‍ശം.

എംടിക്ക് എതിരായ നീക്കത്തോടെ നാവ് പോകുമെന്ന് എഴുത്തുകാര്‍ ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എം മുകുന്ദന്‍ പറഞ്ഞു. ടി പി ശ്രീനിവാസന്‍, പി കെ പാറക്കടവ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എംജിഎസ് നാരായണന്‍ എന്നിവര്‍സംസാരിച്ചു.

TAGS :

Next Story