പശുവിനെ അറുത്തവര്‍ക്ക് നേരെ കേരളത്തിലും ആര്‍എസ്എസ് അക്രമം
പശുവിനെ അറുത്തവര്‍ക്ക് നേരെ കേരളത്തിലും ആര്‍എസ്എസ് അക്രമം
സംഭവത്തില്‍ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു അന്വഷണം ആരംഭിച്ചു. സംഭവത്തില്‍ നേരിട്ട് നാലുപേര്‍ക്കും കണ്ടാലറിയാവുന്ന 15 പേര്‍ക്കുമെതിരെയാണ് കേസ്
പശുവിനെ അറുത്തതിന് കേരളത്തിലും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ അക്രമം. എറണാകുളം കരുമാല്ലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഈസ്റ്റര്‍ ആഘോഷത്തിന് പശുവിനെ ഇറച്ചിക്കു വേണ്ടി അറുത്തതിന്റെ പേരിലാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് പരാതിയുള്ളത്. സംഭവത്തില്‍ ബിജെപി ആര്‍എസ്എസിനെതിരെ പഞ്ചായത്താണ് പരാതിയുമായി രംഗത്തുള്ളത്.
ഈസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിക്കു വേണ്ടിയാണ് കല്ലറക്കല്‍ ജോസ്, കിഴക്കുംതല ജോയ് എന്നിവര്‍ പശുവിനെ വാങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച പശുവിനെ അറുത്ത ശേഷമാണ് 15ഓളം വരുന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. പശുവിനെ കൊല്ലാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും സ്വന്തം സ്ഥലത്തുതന്നെ കുഴിച്ചിടണമെന്നും ഇവര്‍ പറഞ്ഞു. കശാപ്പുകാരയെും മറ്റും ഇവര്‍ സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നു.
തുടര്‍ന്ന് ഇറച്ചി അക്രമിസംഘം തട്ടിമറിച്ചിട്ടു. പിന്നീട് അതല്‍ മണ്ണുവാരിയിട്ട് ഉപയോഗ ശൂന്യമാക്കി. സംഭവം നാട്ടിലറിഞ്ഞിട്ടും ജോസും കൂട്ടരും പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി ജോസുമായ് സംസാരിച്ച് ഡിജിപിക്ക് പരാതി അയച്ചു. സിപിഎം ഏരിയാ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
സംഭവത്തില്‍ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു അന്വഷണം ആരംഭിച്ചു. സംഭവത്തില്‍ നേരിട്ട് നാലുപേര്‍ക്കും കണ്ടാലറിയാവുന്ന 15 പേര്‍ക്കുമെതിരെയാണ് കേസ്. പ്രശ്‌നം മത വിദ്വോഷം പരത്തുന്നതാണോ വ്യക്തി വൈരാഗ്യമാണോ എന്നാണ് പോലീസ് അന്വഷിക്കുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ബിജെപി ന്യായീകരണവുമായി രംഗത്തെത്തി. ഇക്കാര്യത്തില്‍ സിപിഎം ഭീതിപരത്തുകയാണന്നും രോഗിയായ പശുവിനെ കൊന്നവര്‍ക്കെതിരെ നടപടിവേണമെന്നാണ് അവരുടെ ആവശ്യം.
Adjust Story Font
16