Quantcast

ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെതിരായ എബിവിപി നിലപാടിനെതിരെ സാംസ്‌ക്കാരിക കൂട്ടായ്മ

MediaOne Logo

admin

  • Published:

    27 May 2018 6:56 AM GMT

ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെതിരായ എബിവിപി നിലപാടിനെതിരെ സാംസ്‌ക്കാരിക കൂട്ടായ്മ
X

ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെതിരായ എബിവിപി നിലപാടിനെതിരെ സാംസ്‌ക്കാരിക കൂട്ടായ്മ

വിശ്വവിഖ്യാത തെറി എന്ന പേരില്‍ കോളജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ മലയാളത്തിലെ തെറിവാക്കുകളുടെ കീഴാളവിരുദ്ധതയും രാഷ്ടീയവുമാണ് അന്വേഷിക്കുന്നത്...

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് മാഗസിന്‍, സംസ്‌കാരത്തിനെതിരെന്ന എബിവിപി നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് സാംസ്‌കാരിക കൂട്ടായ്മ നടന്നു. വിശ്വവിഖ്യാത തെറി എന്ന പേരില്‍ കോളജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ മലയാളത്തിലെ തെറിവാക്കുകളുടെ കീഴാളവിരുദ്ധതയും രാഷ്ടീയവുമാണ് അന്വേഷിക്കുന്നത്.

എന്നാല്‍ മാഗസിന്‍ രാജ്യദ്രോഹവും മതസ്പര്‍ധയും വളര്‍ത്തുന്നതാണെന്ന് എബിവിപി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാഗസിന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ എബിവിപിയുടെ നിലപാട് സഹായകമായെന്ന് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ കെഇഎന്‍, കെടി കുഞ്ഞിക്കണ്ണന്‍, പികെ പ്രേംനാഥ് തുടങ്ങിയവരും മാഗസിന്റെ അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

TAGS :

Next Story