ആഭ്യന്തര വിപണിയിലെ റബര്‍ വിലയിടിവ്
ആഭ്യന്തര വിപണിയിലെ റബര്‍ വിലയിടിവ്
ഫെബ്രുവരിയില്‍ 162 രൂപ വരെ എത്തിയ റബര്‍ വില ഇപ്പോള്‍ 136 രൂപ വരെ ഇടിഞ്ഞു.
ആഭ്യന്തര വിപണിയിലെ റബര്‍ വിലയിടിവ് തുടരുന്നു. ഫെബ്രുവരിയില്‍ 162 രൂപയിലായിരുന്ന റബര്‍വില ഈമാസം 136 രൂപ വരെ ഇടിഞ്ഞു. വിലയിടവ് കാരണം മിക്ക കര്‍ഷകര്‍ക്കും ടാപ്പിംഗ് തുടങ്ങാനാകാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരത പദ്ധതി വൈകുന്നതും കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ റബര്‍ വില താഴ്ന്നതാണ് ആഭ്യന്തര വിപണിയേയും ബാധിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ 162 രൂപ വരെ എത്തിയ റബര്‍ വില ഇപ്പോള്‍ 136 രൂപ വരെ ഇടിഞ്ഞു. തരം തിരിക്കാത്ത റബറിന് 120 രൂപ പോലും ലഭിക്കുന്നില്ല. ഒട്ടുപാല്‍ വില 80 രൂപയായും ലാടെക്‌സ് വില 125 രൂപയായും ഇടിഞ്ഞു. വില കുറയുന്നതിന് വേണ്ടി ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങാതെ മാറി നില്‍ക്കുന്നതും വലിയ തിരിച്ചടിയാകുന്നുണ്ട്.
വില ഇടിഞ്ഞതിനാല്‍ ടാപ്പിംഗ് ജോലികള്‍ പോലും തടസ്സപ്പെട്ടിരിക്കുയാണ്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് 20 ദിവസമെങ്കിലും ലഭിച്ചില്ലെങ്കില്‍ ടാപ്പിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ വിലസ്ഥിരത പദ്ധതിക്ക് സര്‍ക്കാര്‍ രൂപ നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വില തകര്‍ച്ച നേരിട്ടിട്ടും പദ്ധതി നടപ്പാക്കാത്തത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Adjust Story Font
16