പോലീസ് സ്വമേധയാ പെറ്റി കേസുകള്‍ എടുക്കുന്നത് കുറയ്ക്കണമെന്ന് സര്‍ക്കുലര്‍
പോലീസ് സ്വമേധയാ പെറ്റി കേസുകള്‍ എടുക്കുന്നത് കുറയ്ക്കണമെന്ന് സര്‍ക്കുലര്‍
പെറ്റി കേസുകള്‍ സമൂഹത്തില്‍ ഗുണകരമല്ല; കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ആഴത്തിലുള്ള അന്വേഷണം നടത്തണം
പോലീസ് സ്വമേധയാ പെറ്റി കേസുകള്‍ എടുക്കുന്നത് നിരുത്സാഹപ്പെടുത്തി ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍. എണ്ണം ലക്ഷ്യം വെച്ച്, സ്വമേധയാ പെറ്റി കേസുകളെടുക്കേണ്ടെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ സര്‍ക്കുലറില്‍ പെറ്റി കേസുകള്‍ കൊണ്ട് സമൂഹത്തില്‍ ഗുണകരമായ പ്രതിഫലനം സൃഷ്ടിക്കുന്നില്ലെന്നും നിരീക്ഷിക്കുന്നു. പോലീസിന് ജോലിഭാരം സൃഷ്ടിക്കുന്ന പെറ്റി കേസുകള്‍ ചുമത്തുന്നതിന് പകരമായി മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ആഴത്തിലുള്ള അന്വേഷണം നടത്താനും ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
2016 ല്‍ തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത പെറ്റി കേസുകളുടെ എണ്ണം ഒരു ലക്ഷം കവിയും. ഇതില്‍ ഭൂരിപക്ഷവും കേരള പോലീസ് ആക്ടിലെ പൊതു സ്ഥലത്ത് മദ്യപിച്ച് ലഹളയുണ്ടാക്കുക, അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയില്‍ അപകടമുണ്ടാക്കുക, മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങളും മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലേയും അബ്കാരി ആക്ടിലേയും വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസുകളാണ്. ഇത്തരത്തിലുള്ള കേസുകള്‍, പോലീസ് എടുക്കുന്നത് കേസുകളുടെ എണ്ണം കൂടുതല്‍ കാണിക്കാനാണെന്നും പൊതുസമൂഹത്തില്‍ വലിയ പ്രതിഫലം സൃഷ്ടിക്കുന്നില്ലെന്നാണ് ഡിജിപി രാജേഷ് ദിവാന്‍ സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്. ഇത്തരം കേസുകള്‍ എടുക്കുന്നത് കുറയ്ക്കുകയും സംഘടിത കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനായി സേനയുടെ ശേഷിയെ വിനിയോഗിക്കുകയും ചെയ്യണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.
ക്രൈം കേസുകളിലെ ആഴത്തിലുള്ള അന്വേഷണത്തിനും മോഷണകേസുകള്‍, തട്ടിപ്പ് കേസുകള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നുമാണ് ഡിജിപിയുടെ നിലപാട്. എന്നാല്‍ സര്‍ക്കുലറുമായി ബന്ധപ്പെട്ട് സേനയ്ക്കുള്ളിലും പുറത്തും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്
ഇത്തരം പെറ്റി കേസുകള്‍ എക്സൈസ്, ഗതാഗത വകുപ്പ് എന്നിവര്‍ പരിഗണിക്കേണ്ടതാണെന്ന് വിശദീകരിക്കുന്ന സര്‍ക്കുലറില്‍ ഇത് പോലീസിന്റെ പ്രധാന ജോലിയല്ലെന്നും പറയുന്നു. കണ്ണൂര്‍, തൃശൂര്‍ റേഞ്ച് ഐജിമാര്‍ക്ക് ഉത്തരമേഖല ഡിജിപി നല്‍കിയ സര്‍ക്കുലര്‍ പിന്നീട് മേഖലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ട്.
Adjust Story Font
16