മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: എതിര്‍ കക്ഷികളുടെ രാജി ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ഹൈക്കോടതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: എതിര്‍ കക്ഷികളുടെ രാജി ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ഹൈക്കോടതി
മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ രാജിവെയ്ക്കുന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചത്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് എതിര്‍ കക്ഷികളുടെ രാജി ഉള്‍പ്പെടെയുള്ള മാധ്യമ ചര്‍ച്ചകള്‍ ശരിയല്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി. ഇതുവരെ വിസ്തരിച്ച അഞ്ച് വോട്ടര്‍മാരില്‍ ആരും വിദേശയാത്ര നടത്തിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ രാജിവെയ്ക്കുന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇത്തരം ചര്‍ച്ചകള്‍ ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചത്. 259 പേര്‍ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് കെസുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ മരിച്ചവരോ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോ ആണ്. ഇവരാരും തെരഞ്ഞെടുപ്പ് ദിനം മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് സുരന്ദ്രന്റെ വാദം. എന്നാല്‍ ഇതിനോടകം അഞ്ച് പേരെ കോടതി വിസ്തരിച്ചു. വിദേശത്തായിരുന്നുവെന്ന് ആരോപണമുന്നയിച്ചവരെ ഉള്‍പെടെയാണ് വിസ്തരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍.
വോട്ട് രേഖപെടുത്തിയെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചു. ഇന്ന് വിസ്തരിച്ച രണ്ടുപേരില്‍ ഓരാള്‍ക്ക് പാസ്‌പോര്‍ട്ടില്ലെന്നും കോടതിയെ അറിയിച്ചു. നാളെയും വിസ്താരം തുടരും. മുസ്ലിം ലിഗിലെ പി ബി അബ്ദുര്‍റസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
Adjust Story Font
16