Quantcast

കാട്രിക്സ്, ഒരു വേറിട്ട യുവഗാഥ

MediaOne Logo

admin

  • Published:

    27 May 2018 12:41 AM GMT

കാട്രിക്സ്, ഒരു വേറിട്ട യുവഗാഥ
X

കാട്രിക്സ്, ഒരു വേറിട്ട യുവഗാഥ

എല്‍ഇഡി ലൈറ്റിങ് മേഖലയില്‍ കരുത്ത് തെളിയിക്കുകയാണ് കൊച്ചിയിലെ കാട്രിക്സ്.

എല്‍ഇഡി ലൈറ്റിങ് മേഖലയില്‍ കരുത്ത് തെളിയിക്കുകയാണ് കൊച്ചിയിലെ കാട്രിക്സ്. രണ്ടര വര്‍ഷം കൊണ്ട് കാട്രിക്സ് എന്ന ബ്രാന്റ് കേരളത്തിന്റെ ലൈറ്റിങ് വിപണിയില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിതരണക്കാരനായി ഈ രംഗത്തെത്തിയ പിപി കിരണ്‍ എന്ന യുവ എന്‍ജിനീയറാണ് കേരളത്തില്‍ നിന്നുള്ള ഈ ലോകോത്തര ബ്രാന്റിന്റെ ശില്‍പി.

പാരിസ്ഥിതിക ആഘാതം കുറച്ച് ഊര്‍ജോത്പാദനരംഗത്ത് നേട്ടമുണ്ടാക്കുകയെന്നതാണ് ലോകത്തിലെ ഒട്ടുമിക്ക ബ്രാന്‍റുകളും ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനാല്‍തന്നെ എല്‍ഇഡിയുടെ പുറകെയാണ് ലോകമിപ്പോള്‍. ഫിലിപ്പ്സും ജിഇയുമെല്ലാം അരങ്ങുവാഴുന്ന എല്‍ഇഡി ലോകത്തേക്കാണ് കിരണ്‍ എന്ന യുവമലയാളി കാട്രിക്സ് എന്ന കേരളത്തിന്റെ സ്വന്തം എല്‍ഇഡിയുമായി കടന്നുവരുന്നത്.

പൂര്‍ണമായും ഇടപ്പള്ളിയിലെ ഫാക്ടറിയിലാണ് കാട്രിക്സ് ഉത്പന്നങ്ങളുടെ നിര്‍മാണം. ഗുണനിലവാരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യില്ലയെന്നതാണ് കാട്രിക്സിന്റെ യു.എസ്.പി. അതിനാല്‍ തന്നെ മറ്റൊരു കമ്പനിയും വാഗ്ദാനം ചെയ്യാത്ത 1000 ദിവസത്തെ വാറന്റിയാണ് കാട്രിക്സിന്റെ വാഗ്ദാനം.

TAGS :

Next Story