Quantcast

വിവാദ പരാമര്‍ശം; സെന്‍കുമാറിന് ഇടക്കാല ജാമ്യം

MediaOne Logo

admin

  • Published:

    27 May 2018 2:18 AM

സെന്‍കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

മുസ്‍ലിം സമുദായത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഉടന്‍ ജാമ്യം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

. സര്‍വീസിലിരിക്കെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു അത് ഇപ്പോഴും തുടരുകയാണ്. വാരികയുടെ ലേഖകനുമായി നടത്തിയത് സൌഹൃദ സംഭാഷണം മാത്രമായിരുന്നു. സംസാരം റെക്കോഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്നും സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു

TAGS :

Next Story