ഗുരുവായൂര്‍ ദേവസ്വവും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷം
ഗുരുവായൂര്‍ ദേവസ്വവും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷം
കമ്മീഷണറുടെ വിലക്ക് തുടര്‍ന്നാല്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷങ്ങളും തിരുവോണ സദ്യയും മുടങ്ങുമെന്നാണ് ദേവസ്വം പറയുന്നത്.
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ ബജറ്റ് അംഗീകരിക്കാതെ ദേവസ്വം കമ്മീഷണര്‍ തിരിച്ചയച്ചത് ദേവസ്വവും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുന്നു. വരുമാനത്തെ ആസ്പദമാക്കി ഭേദഗതി വരുത്താന്‍ നിര്‍ദേശിച്ചാണ് ബജറ്റ് മടക്കിയത്. കമ്മീഷണറുടെ വിലക്ക് തുടര്‍ന്നാല്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷങ്ങളും തിരുവോണ സദ്യയും മുടങ്ങുമെന്നാണ് ദേവസ്വം പറയുന്നത്.
ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി തയ്യാറാക്കിയ 751 കോടി വരുമാനം പ്രതീക്ഷിക്കുന്ന 2017 18 വര്‍ഷത്തെ ബജറ്റ് മുന്‍ വര്‍ഷത്തെ വരുമാനത്തിന്റെ പേരിലാണ് ദേവസ്വം കമ്മീഷണര്‍ മടക്കിയത്. കഴിഞ്ഞ വര്‍ഷം വിഷന്‍ 2020 എന്ന പദ്ധതിയില്‍ ദേവസ്വം 351 കോടിയുടെ വരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 31 വരെ 90 ലക്ഷം രൂപ വരെ മാത്രമാണ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയ ദേവസ്വം കമ്മീഷണര്‍ ഭേദഗതികളോടെ പുതിയ ബജറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നോട്ട് നിരോധനം വന്നതാണ് വരുമാനം കുറയാന്‍ കാരണമെന്ന് ദേവസ്വം പറയുന്നു.
ഭേദഗതി ചെയ്ത് നല്‍കുന്നത് വരെ ക്ഷേത്രത്തിലെ നിത്യ നിദാന ചെലവുകളും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും മാത്രമേ നല്‍കാവൂ എന്ന് കമ്മീഷണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ ക്ഷേത്രത്തിലെ പല കാര്യങ്ങള്‍ക്കും പണം വിനിയോഗിക്കാന്‍ കഴിയാതെയായി എന്ന് ദേവസ്വം ഭരണ സമിതി പറഞ്ഞു. അഷ്ടമി രോഹിണി ആചാരം മാത്രമാകും. തിരുവോണ സദ്യയും മുടങ്ങുമെന്ന് ദേവസ്വം ഭരണസമിതി പറയുന്നു
ഭരണസമിതിക്കെതിരെ ദേവസ്വം മന്ത്രി നിയമസഭയില്‍ ആരോപണമുന്നയിച്ചത് കമ്മീഷണര്‍ തെറ്റിദ്ധരിപ്പിച്ചാണെന്നും പ്രസാദം പദ്ധതി തടസപ്പെടുത്തുന്നു എന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഭരണസമിതി അറിയിച്ചു.
Adjust Story Font
16