Quantcast

ഷാര്‍ജ ഭരണാധികാരി ഗവര്‍ണ്ണറെ കണ്ടു

MediaOne Logo

admin

  • Published:

    27 May 2018 8:37 AM GMT

മുഖ്യമന്ത്രിയും.മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.തോമസ്ചാണ്ടി കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല


ഷാർജ ഭരണാധികാരി ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഗവർണ്ണറും, മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ വികസന, വിദ്യാഭ്യാസ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഷാർജ ഭരണാധികാരി കൂടിക്കാഴ്ച നടത്തും.

അഞ്ച് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രാവിലെ 11 മണിയോടെയാണ് രാജ്ഭവനിലെത്തിയത്.ഗവർണ്ണർ പി സദാശിവവുമായി അര മണിക്കൂർ കൂടിക്കാഴ്ച.തുടർന്ന് മുഖ്യമന്ത്രിയും, മന്ത്രിമാരുമായി ഷേഖ് ചർച്ച നടത്തി. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഷാർജ ക്ക് നൽകാൻ കഴിയുന്ന സഹായവും, പ്രവാസി ക്ഷേമവും അടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി .മന്ത്രസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഗതാഗതമന്ത്രി തോമസ്ചാണ്ടിവിട്ട് നിന്നത് ശ്രദ്ധേയമായി.കൂടിക്കാഴ്ചക്ക് ശേഷം ഗവർണ്ണർ ഷേക്കിന് വിരുന്ന് സത്കാരം നൽകി.

വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഷാർജ ഭരണാധികാരിക്ക് സത്കാരം നൽകുന്നുണ്ട്‌. കേരളത്തനിമയുള്ള കലാപരിപാടികളും ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ഷേഖ് കൂടിക്കാഴ്ച നടത്തും.ഉച്ചയോടെ കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തിന് ഡിലിറ്റ് നൽകി ആദരിക്കും.27 തീയതി കൊച്ചിയിലെ സ്വകാര്യ സന്ദർശനം കഴിഞ്ഞ് 28 ന് രാവിലെ അദ്ദേഹം ഡൽഹിക്ക് മടങ്ങും.

TAGS :

Next Story