Quantcast

ടിപി കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍

MediaOne Logo

Subin

  • Published:

    27 May 2018 9:24 PM GMT

ടിപി കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍
X

ടിപി കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍

ഒരു വര്‍ഷം 60 ദിവസം മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നാണ് ചട്ടമെന്ന് ചൂണ്ടിക്കാണിച്ചാണ് കെ കെ രമ പരാതി നല്‍കിയത്.

ടിപി കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കിയതായി പരാതി. ജയില്‍ ഡിജിപിക്ക് കെകെ രമ പരാതി നല്‍കി. കെസി രാമചന്ദ്രന് മൂന്ന് മാസത്തിലധികം പരോള്‍ നല്‍കിയെന്നാണ് പരാതി. കുഞ്ഞനന്തന് ജൂലൈ വരെ 134 ദിവസം പരോള്‍ അനുവദിച്ചു. ഒരു വര്‍ഷം 60 ദിവസം മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നാണ് ചട്ടമെന്ന് ചൂണ്ടിക്കാണിച്ചാണ് കെ കെ രമ പരാതി നല്‍കിയത്.



ടി പി വധകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവധിച്ചു. സിപിഎം നേതാക്കളായ പി കെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ദിവസം പരോള്‍ ലഭിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി കെകെ രമ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി.

ടി പി വധകേസ് ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍ എന്നിവര്‍ക്ക് പരോള്‍ അനുവധിച്ചതിന്റെ രേഖകളാണ് പുറത്ത് വന്നത്. വിവരാവകാശ നിയമപ്രകാരം ജയില്‍ അധികൃതര്‍ നല്‍കിയ മറുപടി പ്രകാരം പി കെ കുഞ്ഞനന്തന് ലഭിച്ചത് 134 ദിവസത്തെ പരോള്‍. കെ സി രാമചന്ദ്രനാകട്ടെ മൂന്ന് മാസത്തിലധികം പരോള്‍ ലഭിച്ചു കഴിഞ്ഞു. ജയില്‍ ചട്ട പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ പരമാവധി അനുവദിക്കാവുന്ന പരോള്‍ 60 ദിവസമാണെന്ന് ഇരിക്കെയാണ് ഇരുവര്‍ക്കും തുടരെ പരോള്‍ അനുവദിച്ചിരിക്കുന്നത്.

പരോളിലെത്തുന്ന ഇവര്‍ പാര്‍ട്ടി പരിപാടികളിലടക്കം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് കെ കെ രമ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല, തുടര്‍ന്ന് ജയില്‍ ഡിജിപിക്ക് കെകെ രമ ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി പരാതി നല്‍കി. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ പ്രത്യേക പരിഗണന നല്‍കിയാണ് പരോള്‍ അനുവദിക്കുന്നതെന്ന് കെകെ രമ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉചിതമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെകെ രമ പരാതിയില്‍ മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story