Quantcast

രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴ

MediaOne Logo

Subin

  • Published:

    27 May 2018 6:02 AM GMT

രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴ
X

രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴ

മലയോരമേഖലയില്‍ രാത്രിയിലും അതിരാവിലെയും മഴയുടെ തീവ്രത ശക്തമാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മലയോരമേഖലയിലൂടെ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ സേന നിര്‍ദേശിച്ചു...

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാത്രി മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകി.

ലക്ഷദ്വീപിന് സമീപത്തും ബംഗാൾ ഉൾക്കടലിലും അന്തരീക്ഷ ചുഴി രൂപംകൊണ്ട പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഇപ്പോൾ പരക്കെ മഴ ലഭിക്കുന്നത്. തീരപ്രദേശത്താകും കൂടുതല്‍ മഴ ലഭിക്കുക. മലയോരമേഖലയില്‍ രാത്രിയിലും അതിരാവിലെയും മഴയുടെ തീവ്രത ശക്തമാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മലയോരമേഖലയിലൂടെ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ സേന നിര്‍ദേശിച്ചു.

പുഴയിലും ആഴമുള്ള വെള്ളക്കെട്ടുകളിലും കുട്ടികള്‍ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയില്‍ ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നവര്‍ മാറി താമസിക്കണമെന്നും ദുരന്തനിവാരണ സേന ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ വയനാട്, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലും ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.

അതേ സമയം മഴ ലഭിക്കുന്നുണ്ടെങ്കിലും ഒക്ടോബറിൽ ഇതുവരെ കിട്ടേണ്ട മഴയിൽ 30% ത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്.അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ ഈ മാസം 20നുളളിൽ തുലാവർഷത്തിന്‍റെ വരവ് സ്ഥിരീകരിക്കാനാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രതീക്ഷ.

TAGS :

Next Story