Quantcast

കാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകള്‍ക്ക് തീവില

MediaOne Logo

Sithara

  • Published:

    27 May 2018 2:40 AM GMT

കാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകള്‍ക്ക് തീവില
X

കാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകള്‍ക്ക് തീവില

ഭൂരിഭാഗം കാന്‍സര്‍ മരുന്നുകളും വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തായതിനാല്‍ നിര്‍മ്മാതാക്കള്‍ തോന്നിയപോലെ വില നിശ്ചയിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്

കാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകള്‍ക്ക് തീവില. ഭൂരിഭാഗം കാന്‍സര്‍ മരുന്നുകളും വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തായതിനാല്‍ നിര്‍മ്മാതാക്കള്‍ തോന്നിയപോലെ വില നിശ്ചയിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഉത്പാദന ചിലവിന്റെ നിരവധി മടങ്ങ് അധികം വില ഈടാക്കുന്നുവെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍.

കാന്‍സര്‍ ചികിത്സക്കായി ഇന്ത്യയില്‍ ഉപയോഗിക്കുന്ന മിക്ക മരുന്നുകളും വിദേശ രാജ്യങ്ങളില്‍നിന്നുമാണ് എത്തുന്നത്. ഗവേഷണങ്ങള്‍ക്കൊടുവില്‍ മരുന്നുകള്‍ കണ്ടെത്തി വിപണിയിലെത്തുമ്പോള്‍ വന്‍വിലയാണ് രോഗി നല്‍കേണ്ടി വരിക. കീമോ തെറാപ്പി മരുന്നുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ പോലും കഴിയാത്ത നിലയിലേക്ക് എത്തിക്കഴിഞ്ഞു. ഇമ്മ്യൂണോ തെറാപ്പിക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് എഴുപത്തി അയ്യായിരം മുതല്‍ നാലര ലക്ഷം വരെയാണ് വില. രോഗികളെ ചൂഷണം ചെയ്യുന്ന രൂപത്തിലാണ് മരുന്നുവില നിശ്ചയിക്കുന്നതെന്ന് ക്യാന്‍സര്‍ ചികിത്സാ രംഗത്തെ വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മരുന്നുവില നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ക്യാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഭൂരിഭാഗം മരുന്നുകളും വില നിയന്ത്രണ പട്ടികയില്‍ നിന്നും പുറത്താണ്. കമ്പനിയില്‍ നിന്നും മരുന്നുകള്‍ ആശുപത്രിയിലെത്തുമ്പോള്‍ വന്‍തോതില്‍ വില വര്‍ധിക്കുന്നതായി ഫാര്‍മസിസ്റ്റുകള്‍ പറയുന്നു.

TAGS :

Next Story