നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റി
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റി
ആലപ്പുഴ സ്വദേശിയായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്
നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷി ദിലീപിന് അനുകൂലമായി മൊഴി മാറ്റി. പള്‍സര്‍ സുനി കാവ്യ മാധവന്‍റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയിട്ടില്ലന്നാണ് ജീവനക്കാരന്‍ കോടതിയില് നല്കിയ രഹസ്യ മൊഴി. ഒരു മാസം മുന്‍പ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നായിരുന്നു ആലുപ്പുഴ സ്വദേശിയായ ലക്ഷ്യയിലെ ജീവനക്കാരന്റെ നേരത്തെയുള്ള മൊഴി.അതുകൊണ്ടു തന്നെ കേസിലെ മുഖ്യ സാക്ഷിയായിരുന്നു ഈയാള്‍.ഒരുമാസം മുന്‍പ് കോടതിയില്‍ മൊഴിമാറ്റിയ വിവരമാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. കേസിലെ പ്രതി സുനിൽകുമാർ ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് കോടതിയില്‍ മൊഴി നൽകിയിട്ടുള്ളത്.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദീലീപിനയച്ച കത്തിലും സംഭവം നടന്നതിന് ശേഷം ലക്ഷ്യയില്‍ എത്തിയതിന്ക്കുറിച്ചു പാരമര്‍ശം ഉണ്ടായിരുന്നു.ലക്ഷ്യയിലെ സിസി ടിവി അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നെങ്കിലും ദൃശ്യങ്ങള്‍ ശിപ്പിക്കപ്പെട്ടിരുന്നു.ലക്ഷ്യയിലെ സന്ദര്‍ശക രജിസ്റ്ററും നശിപ്പിക്കപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാത്ത പശ്ചാത്തലത്തില്‍ ലക്ഷ്യയിലെ ജീവനക്കാരന്‍രെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. മൊഴിമാറ്റത്തെ കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി
Adjust Story Font
16