തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധിച്ചു
എല്‍ഡിഎഫും യുഡിഎഫും തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി
മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം നടത്തി. രാവിലെ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടു. എല്‍ഡിഎഫും യുഡിഎഫും തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.
തോമസ് ചാണ്ടി രാജിവെക്കുക, സോളാര്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപിയുടെ ഉപരോധം. സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പ്രധാന ഗേറ്റ് ഒഴിവാക്കി മൂന്ന് ഗേറ്റുകളാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ നാല് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നൂറില്‍ താഴെ പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുത്തത്. ഉപരോധം കണക്കിലെടുത്ത് സെക്രട്ടറിയേറ്റ് പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. യുഡിഎഫ് നേതാക്കളില്‍ പലരും തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
തോമസ് ചാണ്ടി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരനും ഒ രാജഗോപാല്‍ എംഎല്‍എയും ഗവര്‍ണറെ കണ്ടു. തോമസ് ചാണ്ടിക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ മാസം 15ന് മലബാര്‍ കേന്ദ്രീകരിച്ച് കോഴിക്കോടും ഉപരോധ സമരം നടത്തും.
Adjust Story Font
16