Quantcast

ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 9:29 AM GMT

ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു
X

ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം ദിലീപ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന വ്യാജരേഖ നല്‍കിയെന്ന് വെളിപ്പെട്ടതോടെയാണ് ചോദ്യം ചെയ്യല്‍. എസ് പി സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നാണ് ദിലീപ് പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനായി നല്‍കിയിരുന്ന രേഖ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ദിലീപിനെ പൊലീസ് വിളിച്ചുവരുത്തിയത്. ദിലീപ് ഏതെങ്കിലും തരത്തില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ദിലീപിനോട് ആരാഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ആലുവ പോലീസ് ക്ലബ്ബില്‍ രാവിലെ 10 മണിയോടെയാണ് ദിലീപെത്തിയത്, എസ് പി സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൌലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് പോലീസ് നോട്ടിസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. നടിയെ ആക്രമിച്ച കേസില്‍ കുറ്റപ്പത്രം പൂര്‍ത്തിയായെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

TAGS :

Next Story