Quantcast

മാരായിമുട്ടത്ത് പാറ പൊട്ടിക്കുന്നതിനിടെ അപകടം; 2 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായ് സംശയം

MediaOne Logo

Jaisy

  • Published:

    27 May 2018 5:08 AM GMT

മാരായിമുട്ടത്ത് പാറ പൊട്ടിക്കുന്നതിനിടെ അപകടം; 2 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായ് സംശയം
X

മാരായിമുട്ടത്ത് പാറ പൊട്ടിക്കുന്നതിനിടെ അപകടം; 2 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായ് സംശയം

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

തിരുവനന്തപുരം നെയ്യാറ്റിൻകരക്കു സമീപം മാരായിമുട്ടത്ത് അനധികൃത പാറമടയിടിഞ്ഞു വീണ് രണ്ടുപേർ മരിച്ചു. മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ ,സേലം സ്വദേശി സതീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്.

പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. വാഹനത്തില്‍ ഡ്രൈവര്‍ സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.സീതിഷിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയിലും ബിനിലിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.ര് പാറകള്‍ക്കിടയില്‍ കുടുങ്ങിയ ഏഴു പേരെ ഉടനടി തന്നെ രക്ഷപ്പെടുത്തി. ഇതില്‍ റണ്ട് പേരുടെ നില ഗുരുതരമാണ്.കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ ഈ പാറമടക്ക് ലൈസന്‍സ് ഇല്ലെന്ന് ആരോപണമുണ്ട്.

അപകടമുണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളൊന്നും ക്വാറിയില്‍ ഒരുക്കിയിരുന്നില്ല എന്നും പരാതിയുണ്ട്. പാറക്കല്ലുകള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

TAGS :

Next Story