ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ കനത്ത നാശനഷ്ടം
ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ കനത്ത നാശനഷ്ടം
കടലാക്രമണം രൂക്ഷമായ ആലപ്പുഴ ആറാട്ടുപുഴയിലും പൊള്ളേത്തൈ കടപ്പുറത്തും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നു
കാറ്റിലും കടല്‍ക്ഷോഭത്തിലും ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. കടലാക്രമണം രൂക്ഷമായ ആലപ്പുഴ ആറാട്ടുപുഴയിലും പൊള്ളേത്തൈ കടപ്പുറത്തും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നു. കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ 7 ബോട്ടുകളും 24 മത്സ്യത്തൊഴിലാളികളെയും കാണാതായി. കൊച്ചിയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ 200ഓളം ബോട്ടുകളില്‍ ഭൂരിഭാഗവുമായും ബന്ധപ്പെടാന്‍ കഴിയാത്തത് ആശങ്ക ഉയര്‍ത്തുന്നു.
കാട്ടൂരില്‍ കടല്‍ത്തീരത്തിട്ടിരുന്ന 10 മത്സ്യബന്ധനവള്ളങ്ങള്‍ കാണാതായി. ആലപ്പുഴയില്‍ നിന്ന് കാണാതായ 2 മത്സ്യത്തൊഴിലാളികളെ വൈപ്പിനില്‍ നിന്ന് കണ്ടെത്തി. കൊല്ലം, നീണ്ടകര വാടിയില്‍ നിന്ന് കടലില്‍ പോയ ബോട്ടുകളും അവയിലെ തൊഴിലാളികളെയുമാണ് കാണാതായത്. കൊല്ലം മേഖലയില്‍ ഇപ്പോഴും മഴ തുടരുകയാണ്. കൊച്ചിയില്‍ നിന്ന് കടലിലേക്ക് പോയ 200ഓളം ബോട്ടുകളില്‍ ഭൂരിഭാഗവുമായും തൊഴിലാളികളുടെ ബന്ധുക്കള്‍ക്കോ അധികൃതര്‍ക്കോ ബന്ധപ്പെടാനായിട്ടില്ല. ലക്ഷദ്വീപ് ഭാഗത്തേക്ക് പോയ 15 ബോട്ടുകളില്‍ 13 എണ്ണവുമായും ബന്ധം നഷ്ടപ്പെട്ടു. രണ്ടായിരത്തോളം തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്.
Adjust Story Font
16