മന്ത്രി ജി സുധാകരനും നഗരസഭ ചെയര്‍മാനും തമ്മിലുള്ള പോര് മുറുകുന്നു
മുല്ലയ്ക്കല്‍ ചിറപ്പിനോട് അനുബന്ധിച്ച് വഴിയോര കച്ചവടത്തിനായി നഗരത്തിലെ റോഡ് ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും ആലപ്പുഴ നഗരസഭയും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് മാറുകയാണ്.
ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തിലെ വാണിഭം ലേലവുമായി ബന്ധപ്പെട്ട് മന്ത്രി ജി.സുധാകരനും നഗരസഭ ചെയര്‍മാനും തമ്മിലുള്ള പോര് മുറുകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറാന്‍ ആര്‍ക്കും അവകാശമില്ലെന്നും കയ്യേറിയാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും പറഞ്ഞു.
മുല്ലയ്ക്കല്‍ ചിറപ്പിനോട് അനുബന്ധിച്ച് വഴിയോര കച്ചവടത്തിനായി നഗരത്തിലെ റോഡ് ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും ആലപ്പുഴ നഗരസഭയും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് മാറുകയാണ്. പൊതുമാരമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥലം കയ്യേറിയാല്‍ നിയമപരമായി നേരിടുമെന്നും റോഡിന്റെ ശുചീകരണം നടത്തേണ്ട നഗരസഭ നിയമ ലംഘനമാണ് നടത്തുന്നതെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
അതേസമയം ചിറപ്പ് ഉത്സവം തകര്‍ക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നാണ് നഗരസഭാചെയര്‍മാന്‍ തോമസ് ജോസഫിന്റെ ആരോപണം. പൊതുമരാമത്ത് വകുപ്പിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുമെന്ന് പറഞ്ഞ ചെയര്‍മാന്‍ നഗരത്തിലെ അനധികൃത കയ്യേറ്റത്തിന്റെ ലിസറ്റ് നല്‍കിയാല്‍ പൊളിക്കാന്‍ തയ്യാറാകുമോ എന്ന് മന്ത്രിയെ വെല്ലുവിളിക്കുയും ചെയ്തു.
നഗരത്തിലെ ചെത്ത് തൊഴിലാളി യൂണിയന്‍ ഒഫീസ് പൊതുസ്ഥലം കയ്യേറി നിര്‍മ്മിച്ചതാണ്. സിപിഐയുടെ സുഗതന്‍ സ്മാരകത്തിന് കരം അടയ്ക്കുന്നില്ല. സിപിഐഎം ജില്ലാക്കമ്മറ്റി ഓഫീസ് വലിയ കെട്ടിടമാണെങ്കിലും വെറും 392 രൂപയാണ് കരം അടക്കുന്നത്. ഇവയെല്ലാമായിരുന്നു ചെയര്‍മാന്റെ മറ്റ് ആരോപണങ്ങള്‍. ഏതായാലും നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ വിഷയത്തിന് പുതിയ രാഷ്ട്രീയമാനമാണ് കൈവന്നിരിക്കുന്നത്.
Adjust Story Font
16