തെരഞ്ഞെടുപ്പിന് ശബ്ദം നല്‍കാന്‍ ആര്‍.എച്ച്.എം സൌണ്ട്സ്
തെരഞ്ഞെടുപ്പിന് ശബ്ദം നല്‍കാന്‍ ആര്‍.എച്ച്.എം സൌണ്ട്സ്
വാഹനം കണ്ടെത്തി, അലങ്കരിച്ച്, മൈക്ക് സെറ്റ് ഘടിപ്പിച്ച്, ഓപ്പറേറ്ററേയും നല്‍കും എന്നതാണ് ആര്‍.എച്ച്.എം സൌണ്ട്സ് എന്ന സ്ഥാപനത്തിന്‍റെ പ്രത്യേകത
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചരണ വാഹനങ്ങള്‍ തേടിയെത്തുന്നത് കോട്ടയം ഈരാറ്റുപേട്ടയിലുള്ള ഒരു കടയിലേക്കാണ്. വാഹനം കണ്ടെത്തി, അലങ്കരിച്ച്, മൈക്ക് സെറ്റ് ഘടിപ്പിച്ച്, ഓപ്പറേറ്ററേയും നല്‍കും എന്നതാണ് ആര്‍.എച്ച്.എം സൌണ്ട്സ് എന്ന സ്ഥാപനത്തിന്‍റെ പ്രത്യേകത.
ഈരാറ്റുപേട്ടയില്‍ നിന്ന് വാഗമണ്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കടയെക്കുറിച്ച് മുന്‍ പരിചയം ഇല്ലാത്തവര്‍ക്ക് ഈ കാണുന്ന കാഴ്ചകള്‍ അത്ഭുതപ്പെടുത്തും. പൂഞ്ഞാര്‍ മണ്ഡലത്തിന്‍റെ ഭാഗമായ സ്ഥലത്ത് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ കുറെ പ്രചരണ വാഹനം എന്തിന് കിടക്കുന്നുവെന്നതായിരിക്കും ആദ്യം ചിന്തിക്കുക. തൊട്ടടുത്ത് കിടക്കുന്ന അടൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സുധീറിന്‍റെയും, അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.സി.ആര്‍ ജയപ്രകാശിന്‍റെയും അടക്കമുള്ള വിവിധ മണ്ഡലങ്ങളിലെ വാഹനങ്ങള്‍ കാണുന്പോള്‍ വീണ്ടും ആശയക്കുഴപ്പം കൂടും.
ഒരു വാഹനം അണിയിച്ചൊരുക്കുന്നതില്‍ എത്ര രൂപയാകും എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംശയുണ്ടാകും. പക്ഷെ വേറെന്ത് ചോദിച്ചാലും തുക ചോദിച്ച് കുഴപ്പിക്കരുതെന്നാണ് ഉടമകളുടെ അപേക്ഷ. യഥാര്‍ഥ തുകയാവില്ല സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയെന്നത് തന്നെ കാരണം.
Adjust Story Font
16