വ്യത്യസ്തമായി ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം
വ്യത്യസ്തമായി ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം
കോഴിക്കോട് ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം വ്യത്യസ്തമായി. പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അടക്കം നിരവധി പ്രമുഖരാണ്..
കോഴിക്കോട് ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം വ്യത്യസ്തമായി. പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അടക്കം നിരവധി പ്രമുഖരാണ് സംഗമത്തില്‍ പങ്കെടുത്തത്. 60 ബാച്ചുകളിലെ അധ്യാപകരും,വിദ്യാര്‍ഥികളുമാണ് ഒത്തുകൂടിയത്.
60വര്‍ഷം മുമ്പ് ഇസ്ലാഹിയയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയവരും അന്നത്തെ അധ്യാപകരും മുതല്‍ കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയവര്‍വരെ സമ്മേളിച്ച സംഗമം തലമുറകളുടെ ഒത്തുചേരലായി.പഠിച്ച് വളര്‍ന്ന മുറ്റത്ത് വീണ്ടുമെത്തിയര്‍ സൌഹൃദം പുതുക്കി.പൂര്‍വ്വ വിദ്യാര്‍ഥികളായ കെ.ടി ജലീല്‍,കെ.എം ഷാജി എം.എല്‍.എ ,സി.പി ചെറിയ മുഹമ്മദ് പഴയകാല അധ്യാപകനും ,മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററുമായ ഒ.അബ്ദുറഹ്മാന്‍,ഡോ.കൂട്ടില്‍ മുഹമ്മദാലി തുടങ്ങിയ നിരവധി പ്രമുഖരുടെ ഒത്തുചേരല്‍കൂടിയായി സംഗമം മാറി.ദേശീയതലത്തില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് മുഖ്യപ്രഭാഷകനായ കെ.ടി ജലീല്‍ പങ്ക് വെച്ചത്.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഓരോ ബാച്ചിലെ വിദ്യാര്‍ഥികളും ഒന്നിച്ചിരുന്ന് പഠനകാലം ഓര്‍ത്തെടുത്തു.പഴയകാല അധ്യാപകരെ ആദരിച്ചു.വീണ്ടും ഇസ്ലാഹിയ സുവനീര്‍ കെ.ടി ജലീല്‍ പ്രകാശനം ചെയ്തു.
Adjust Story Font
16