Quantcast

ക്യാൻസർ ബോധവൽക്കരണത്തിനായി മാരത്തോൺ

MediaOne Logo

ബിതാദാസ്

  • Published:

    27 May 2018 7:55 AM GMT

ക്യാൻസർ ബോധവൽക്കരണത്തിനായി മാരത്തോൺ
X

ക്യാൻസർ ബോധവൽക്കരണത്തിനായി മാരത്തോൺ

പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ വെസ്റ്റിന്റെ നേതൃത്വത്തിൽ വെസ്റ്റ് വിൻഡ് മെഗാ റൺ സംഘടിപ്പിച്ചു. ക്യാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കളമശ്ശേരി ഡിക്കാത്തലോണിൽ നിന്നാണ് ആരംഭിച്ചത്.

5, 10 കിലോമീറ്റർ വിഭാഗങ്ങളിലായിരുന്നു മാരത്തോൺ. ക്യാൻസർ ബോധ വൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ 10 കിലോമീറ്റര്‍ മാരത്തോൺ ജിഎസ്ടി കമ്മീഷണര്‍ ഡോക്ടര്‍ കെ എന്‍ രാഘവനും, 5 കിലോമീറ്റര്‍ മാരത്തോൺ റൊട്ടേറിയൻ വി വിനോദ് കെ കുട്ടിയും ഫ്ലാഗ് ഓഫ് ചെയ്തു. ക്യാൻസർ നേരത്തെ തിരിച്ചറിയാനാകണമെന്നും അതിന് ഇത്തരം പരിപാടികൾ പ്രചോദമാകണമെന്നും വിനോദ് കെ കുട്ടി പറഞ്ഞു.

മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം ആളുകൾ മാരത്തോണിൽ പങ്കെടുത്തു. ടെസ്റ്റ്, ട്രീറ്റ് ആൻഡ് ത്രൈവ് എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയുടെ പ്രാധാന്യം വലുതാണെന്ന് 10 കിലോമീറ്റര്‍ മാരത്തോണ്‍ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച ശേഷം കെ എന്‍ രാഘവൻ പറഞ്ഞു.

10 കിലോമീറ്റര്‍ മാരത്തണിൽ സത്യജിത്തും 5കിലോമീറ്ററില്‍ മയാങ്ങും ഒന്നാമതെത്തി. രാവിലെ 6 ന് ആരംഭിച്ച പരിപാടി 8 മണിയോടെ ഡിക്കാത്തലോണിൽ സമാപിച്ചു.

Next Story