അണ്‍ എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം റദ്ദാക്കല്‍; ന്യൂനപക്ഷ വിഭാഗങ്ങള്‍ സമരത്തിലേക്ക്
അണ്‍ എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം റദ്ദാക്കല്‍; ന്യൂനപക്ഷ വിഭാഗങ്ങള്‍ സമരത്തിലേക്ക്
മുസ്ലീം - ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സമരത്തിനിറങ്ങുക
അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ന്യൂനപക്ഷ വിഭാഗങ്ങള്‍ സമരത്തിന്. മുസ്ലീം - ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സമരത്തിനിറങ്ങുക.
അംഗീകാരമില്ലാത്ത നൂറുകണക്കിനു അണ്‍ എയ്ഡഡ് സ്കൂളുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.ഈ സ്കൂളുകളെല്ലാം അടച്ചുപൂട്ടണമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ചവയില്‍ ഭൂരിഭാഗവും ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ വിവിധ ന്യൂനപക്ഷ സംഘടനകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. അംഗീകാരമില്ലെന്ന പേരില്‍ ഈ സ്കൂളുകള്‍ അടച്ചുപൂട്ടുന്നതോടെ രണ്ടര ലക്ഷത്തോളം കുട്ടികളുടെയും പതിനായിരത്തിലധികം അധ്യാപകരുടെയും ഭാവി അനിശ്ചിതത്വത്തിലാകും.
Adjust Story Font
16