Quantcast

പഴയകാല ഭക്ഷണക്രമത്തെ പരിചയപ്പെടുത്തി വിത്തുല്‍സവം

MediaOne Logo

Jaisy

  • Published:

    27 May 2018 4:57 AM GMT

പഴയകാല ഭക്ഷണക്രമത്തെ പരിചയപ്പെടുത്തി വിത്തുല്‍സവം
X

പഴയകാല ഭക്ഷണക്രമത്തെ പരിചയപ്പെടുത്തി വിത്തുല്‍സവം

എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയമായിരുന്നു വിത്തുത്സവം സംഘടിപ്പിച്ചത്

രോഗ പ്രതിരോധ ശക്തിയും ഔഷധഗുണവുമുള്ള മലയാളികളുടെ പഴയകാല ഭക്ഷണ ക്രമത്തെ പുതുതലമുറക്ക് കാണിച്ചുതരുന്നതായിരുന്നു വയനാട് പുത്തൂര്‍ വയലില്‍ നടന്ന വിത്തുല്‍സവം. എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയമായിരുന്നു വിത്തുത്സവം സംഘടിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തുബാങ്കുകള്‍ എന്ന സന്ദേശത്തിലാണ് വിത്തുത്സവം നടന്നത്. ജില്ലയിലെ പരമ്പരാഗത കര്‍ഷകരുടെ കൂട്ടായ്മയായ സീഡ്കെയറും ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കാളികളായി. കർഷകർക്ക് അതതു പഞ്ചായത്തിന്റെ സ്റ്റാളുകളിൽ തങ്ങളുടെ വിത്തുകൾ പ്രദർശിപ്പിച്ചു. ആദിവാസി കര്‍ഷകരും വിദ്യാര്‍ഥികളും വിത്തുത്സവത്തില്‍ പങ്കെടുത്തു. പഴയതലമുറയിലെ കര്‍ഷകര്‍ പുതു തലമുറയിലെ കുട്ടികള്‍ക്ക് വിത്ത് കൈമാറ്റം നടത്തി. പരമ്പരാഗത കര്‍ഷകര്‍ക്ക് ആദരവും നല്‍കി.

TAGS :

Next Story