Quantcast

പുതുതലമുറ വ്യവസായ സംരംഭകര്‍ക്ക് താങ്ങും തണലുമായി കഞ്ചിക്കോട്

MediaOne Logo

admin

  • Published:

    27 May 2018 12:17 AM GMT

പുതുതലമുറ വ്യവസായ സംരംഭകര്‍ക്ക് താങ്ങും തണലുമായി കഞ്ചിക്കോട്
X

പുതുതലമുറ വ്യവസായ സംരംഭകര്‍ക്ക് താങ്ങും തണലുമായി കഞ്ചിക്കോട്

1987 ലാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്ററിന് കീഴില്‍ കഞ്ചിക്കോട് വ്യവസായ മേഖല പ്രവര്‍ത്തനം തുടങ്ങുന്നത്.

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയാണ് പാലക്കാട്ടെ കഞ്ചിക്കോടുള്ളത്. എന്നാല്‍ പശ്ചാത്തല വികസനത്തിലെ അലംഭാവവും മറ്റും കഞ്ചിക്കോടിന്റെ പ്രതാപത്തിന് മങ്ങലേല്‍പിച്ചു. കേരളത്തിന്റെ വ്യവസായ വികസനത്തില്‍ വലിയ പ്രതീക്ഷയായ കഞ്ചിക്കോടിന്റെ അവസ്ഥയാണ് മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള ഇന്ന് പരിശോധിക്കുന്നത്.

1987 ലാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്ററിന് കീഴില്‍ കഞ്ചിക്കോട് വ്യവസായ മേഖല പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കത്തില്‍ ഉണ്ടായിരുന്നത് 50 യൂണിറ്റുകള്‍ മാത്രം. നേരത്തെ സൌജന്യ നിരക്കില്‍ വൈദ്യുതി, ആദ്യത്തെ അ‍ഞ്ചു വര്‍ഷം വാണിജ്യ നികുതി ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇവിടെയെത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി. കൊച്ചി വിമാനത്താവളത്തിന്റെയും വ്യവസായ കേന്ദ്രമായ കോയമ്പത്തൂരിന്റെയും സാമീപ്യം കൂടിയായതോടെ കഞ്ചിക്കോടിന്റെ വളര്‍ച്ച പെട്ടെന്നായി.

കോര്‍പ്പറേറ്റ് സംരഭങ്ങളും, സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങളും ഉള്‍പ്പെടെ ഇപ്പോള്‍ ഉള്ളത് 450 ഓളം യൂണിറ്റുകളും അരലക്ഷത്തോളം തൊഴിലാളികളും കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്നു. ഓള്‍ഡ് ഇന്‍ഡസ്ട്രിയല്‍ മേഖല, ന്യൂ ഇന്‍ഡസ്ട്രിയല്‍ മേഖല, വൈസ് പാര്‍ക്ക്, കിന്‍ഫ്ര, ടെക്സ്റ്റെയില്‍സ് പാര്‍ക്ക് തുടങ്ങിയവയാണ് 1400 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അടിസ്ഥാന സൌകര്യ വികസനത്തില്‍ കഞ്ചിക്കോട് ഇപ്പോഴും വളരെ പിന്നിലാണ്.

നാല്‍പ്പത് ശതമാനവും ഇരുമ്പുരുക്ക് സ്റ്റീല്‍ വ്യവസായങ്ങളാണ്. അസംസ്കൃത വസ്തുക്കളുടെ ദൌര്‍ലഭ്യം സ്റ്റീല്‍ യൂണിറ്റുകളുടെ നിലനില്‍പിനും ഭീഷണിയാകുന്നുണ്ട്.

എന്നാല്‍ ഇവിടെ നിന്ന് വലിയ വിജയ ചരിത്രമെഴുതിയ നിരവധി സ്ഥാപനങ്ങളും ഉണ്ട്. കൂടുതല്‍ ആസൂത്രണത്തോടെ വികസന പദ്ധതികള്‍ ആവിഷ്കരിച്ചാല്‍ കേരളത്തിലെ പുതുതലമുറ വ്യവസായ സംരംഭകര്‍ക്കും കഞ്ചിക്കോട് താങ്ങും തണലുമായി മാറുമെന്നുറപ്പ്.

TAGS :

Next Story