Quantcast

വേനല്‍: വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

MediaOne Logo

Khasida

  • Published:

    27 May 2018 4:40 AM GMT

വേനല്‍: വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്
X

വേനല്‍: വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്ത് പലയിടങ്ങളിലും വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ വൈദ്യുതി നിയന്ത്രണമുണ്ടായേക്കും.

സംസ്ഥാനത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് വര്‍ധനയിലേക്ക്. ഉപയോഗം 7.25ദശലക്ഷം യൂണിറ്റ് വരെ എത്തി. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടായി. സ്ഥിതി തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ച് അവസാനവാരം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 79.25 ദശലക്ഷം യൂണിറ്റ് വരെ എത്തി. കഴിഞ്ഞ വര്‍ഷത്തെ ശരാശരി വൈദ്യുതി ഉപഭോഗം 76 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. ഏപ്രില്‍ അവസാനത്തോടെ ഇതില്‍ അഞ്ച് ശതമാനം കൂടി വര്‍ധനയുണ്ടാകാനാണ് സാധ്യത എന്ന് വൈദ്യുതി വകുപ്പ് കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം ഉണ്ടായത് 2016 ഏപ്രില്‍ ‍29 നായിരുന്നു. 80.44 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപയോഗം.

സംസ്ഥാനത്തെ ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തിലും അപേക്ഷിച്ച് അധികജലമുണ്ടെങ്കിലും പുറത്ത് നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടാകുന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ട് കുറവുണ്ടായതായി കെഎസ്ഇബി കണക്ക് വ്യക്തമാക്കുന്നു. അതിനാല്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്ന ഇടുക്കി മൂലമറ്റം പവര്‍ ഹൌസില്‍ ഇന്നലെ വൈദ്യുതി ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായത്. കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് തുടര്‍ന്നാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ വൈദ്യുതി നിയന്ത്രണമുണ്ടായേക്കും.

TAGS :

Next Story