ശാരീരികക്ഷമതാ പരിശോധന: രണ്ട് ആനകള്‍ പൂരം എഴുന്നള്ളിപ്പിൽ നിന്ന് പുറത്ത്
ശാരീരികക്ഷമതാ പരിശോധന: രണ്ട് ആനകള്‍ പൂരം എഴുന്നള്ളിപ്പിൽ നിന്ന് പുറത്ത്
പ്രധാന പൂരങ്ങൾക്കുളള 30 ആനകൾ ഉൾപ്പെടെ 90 ഓളം ആനകളെയാണ് പരിശോധിച്ചത്
ഇത്തവണയും പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾക്ക് ശാരീരികക്ഷമതാ പരിശോധന നടത്തി. പരിശോധനയിൽ 2 ആനകൾക്ക് വേണ്ടത്ര യോഗ്യതയില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പൂരം എഴുന്നള്ളിപ്പിൽ നിന്ന് പുറത്താക്കി.
ആനകളുടെ ശാരീരിക ക്ഷമത പരിശോധനയാണ് നടന്നത. ഇൻഷൂറൻസില്ലാത്ത ആനകളെ പരിശോധനയിൽ നിന്നൊഴിവാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വെറ്റിനറി വിഭാഗത്തിനേറെയും നേതൃത്വത്തിൽ നടന്ന പഠിശോധനയിൽ ചിപ്പ് റീഡർ ഉപയോഗിച്ച് ആനയുടെ തിരിച്ചറിയൽ പരിശോധന നടന്നു.
ചീഫ് വെറ്റിനറി ഓഫീസർ ഡോ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 42 വെറ്റിനററി ഡോക്ടർമാർ പങ്കെടുത്തു. ആനക്ക്
മദപ്പാട് ഉണ്ടോ, ശരീരത്തിൽ മുറിവുകൾ ഉണ്ടോ, അനുസരണ കേടുണ്ടോ തുടങ്ങിയവ ഘടകങ്ങളാണ് പരിശോധനയിൽ പ്രധാനമായും പരിഗണിക്കുന്നത്.
പ്രധാന പൂരങ്ങൾക്കുളള 30 ആനകൾ ഉൾപ്പെടെ 90 ഓളം ആനകളെയാണ് പരിശോധിച്ചത്. തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി ചന്ദ്രശേഖരനും
പാറമേക്കാവിനു വേണ്ടി പാറമേക്കാവ് പദ്‍മനാഭനും പൂരത്തിൽ തിടമ്പേറ്റും. ഈ ആനകളുടെ പരിശോധന നേരത്തെ പൂർത്തീകരിച്ചു. ചൂടിനെ പ്രതിരോധിക്കുന്നതിനായി വെള്ളം, പട്ട, തണ്ണി മത്തൻ തുടങ്ങി ഭക്ഷണങ്ങൾ ആണ് ആനകൾക്കായി സജീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി മയക്കുവെടി വിദഗ്ധരും പൂര പറമ്പിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. പകൽ പൂരം കഴിയുന്നത് വരെ വെറ്റിനറി ഡോക്ടർമാരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും സേവനവും പൂരപ്പറമ്പിൽ ലഭ്യമാണ്. പരിശോധന പൂർത്തീകരിച്ച ആനകൾക്ക് ചങ്ങലക്ക് മേൽ ഫിറ്റ്നസ് ടാഗും ഉണ്ടാകും.
അതേസമയം 2 ആനകളെ എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കി. ഒരു ആനക്ക് കാഴ്ച ശക്തി കുറവാണെന്നു, മറ്റൊരാനക്ക് ചിപ്പ് റീഡ് ചെയ്യാന്‍ കഴിവില്ലെന്ന് കണ്ടുമാണ് ഒഴിവാക്കിയത്.
Adjust Story Font
16