കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ഫല പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
ഫല പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കോട്ടയത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കും കോഴിക്കോട് ആര്‍എംപി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം ഉണ്ടായി. തൃശൂര്‍ ചാലക്കുടിയിലും കോഴിക്കോട് വടകരയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.
കണ്ണൂര്‍ ധര്‍മ്മടം മണ്ഡലത്തിലെ പുത്തന്‍കണ്ടത്ത് എല്‍ഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെയുണ്ടായ ബോംബേറിനെത്തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കമ്പില്‍മൊട്ട സ്വദേശി രവീന്ദ്രനാണ് മരിച്ചത്. ബോംബേറില്‍ കുഴഞ്ഞ് വീണ രവീന്ദ്രന്റെ ദേഹത്ത് അക്രമികള്‍ സഞ്ചരിച്ച വാഹനം പാഞ്ഞ് കയറിയാണ് മരണം സംഭവിച്ചത്. അഞ്ച് സിപിഎം പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലും എല്‍ഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ഇരു സംഭവത്തിന് പിന്നിലും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
കാസര്‍കോട് വിവിധയിടങ്ങളില്‍ യുഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഹോസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ജില്ലാകലക്ടര്‍ ഒരാഴ്ചത്തേക്ക് നിരോധാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട് സര്‍ക്കാര്‍ കോളജിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന് നേരെ പൊലീസ് ലാത്തിവീശി. മീഡിയവണ്‍ കാമറമാന്‍ രാജേഷ് ഓട്ടമല അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് ചാലക്കുടിയില്‍ ഇന്ന് എന്‍ഡിഎ ഹര്‍ത്താലിന് ആചരിക്കുകയാണ്.
കോട്ടയത്ത് രണ്ടിടത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിഡിജെഎസ് പ്രവര്‍ത്തകനും വെട്ടേറ്റു. കോഴിക്കോട് ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകരുടെ വീടിന് നേരെ വ്യാപക ആക്രമണം ഉണ്ടായി. എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെയാണ് അക്രമം. നിരവിധിപേര്‍ക്ക് പരിക്കേറ്റു. വടകരയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വടകരയില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആചരിക്കുന്നു. തിരുവനന്തപുരം കാരാക്കാമണ്ഡപത്ത് ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Adjust Story Font
16