Quantcast

വിജയ കഥയുമായി സൂരജ് പോളി ഫാബ്സ്

MediaOne Logo

admin

  • Published:

    27 May 2018 5:02 AM GMT

വിജയ കഥയുമായി സൂരജ് പോളി ഫാബ്സ്
X

വിജയ കഥയുമായി സൂരജ് പോളി ഫാബ്സ്

ജോലി നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് എബ്രഹാമിന് പ്ലാസ്റ്റിക്ക് നിര്‍മ്മാണ യൂണിറ്റെന്ന ആശയം മനസിലുദിച്ചത്. അതുവരെ അധികമാരും കൈവെച്ചിട്ടില്ലാത്ത മേഖലയായിരുന്നു പ്ലാസ്റ്റിക്ക് ചാക്ക് നിര്‍മ്മാണം.

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിനോട് ചേര്‍ന്ന് പ്ലാസ്റ്റിക്ക് ചാക്ക് നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയ വ്യക്തിയാണ് എബ്രഹാം. ചെറിയ നിലയില്‍ തുടങ്ങിയ ആ സ്ഥാപനമാണ് ഇന്ന് 8 കോടി വരുമാനം ഉള്ള സൂരജ് പോളി ഫാബ്സ് ആയി മാറിയത്. പ്ലാസ്റ്റിക്ക് ചാക്ക് നിര്‍മ്മാണമെന്ന ആശയം അവതരിപ്പിച്ച് വിജയം കൊയ്ത എബ്രഹാമിന്റെ കഥയാണ് ഇന്നത്തെ മീഡിയവണ്‍ - മലബാര്‍ഗോള്‍ഡ് ഗോ കേരളയില്‍.

ജോലി നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് എബ്രഹാമിന് പ്ലാസ്റ്റിക്ക് നിര്‍മ്മാണ യൂണിറ്റെന്ന ആശയം മനസിലുദിച്ചത്. അതുവരെ അധികമാരും കൈവെച്ചിട്ടില്ലാത്ത മേഖലയായിരുന്നു പ്ലാസ്റ്റിക്ക് ചാക്ക് നിര്‍മ്മാണം. വിജയം നേടാനുള്ള സാധ്യതകള്‍ വിരളമായിരുന്നെങ്കിലും ഉറച്ച അര്‍പ്പണബോധമുള്ള എബ്രഹാമിന്റെ ചുവടുകള്‍ മുന്നോട്ട് തന്നെയായിരുന്നു. സംരംഭത്തിന് മൂലധനം ആവശ്യപ്പെട്ട് ബാങ്കുകളെ സമീപിച്ചെങ്കിലും വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നതിനാല്‍ അവര്‍ സഹായിച്ചില്ല. കാലങ്ങല്‍ കഴിഞ്ഞപ്പോള്‍ ഇതേ ബാങ്കുകള്‍ തന്നെ തേടി വന്ന കാര്യം എബ്രഹാം കൌതുകത്തോടെ ഓര്‍ക്കുന്നു

5 ലക്ഷം മൂലധനവും 15 തൊഴിലാളികളുമായി തുടങ്ങിയ സൂരജ് പോളി ഫാബ്സ് ഇന്ന് 8 കോടിയോളം രൂപ വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ്. 150ഓളം തൊഴിലാളികള്‍ 5 യൂണിറ്റുകളിലായി ജോലി ചെയ്യുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികള്‍ ഉപഭോക്താക്കളായി സൂരജ് പോളി ഫാക്സിനുണ്ട്.

എല്ലാവരും എഴുതിത്തള്ളിയ തന്റെ ബിസിനസ് ആശയം വിജയിക്കാനുള്ള കാരണം ആത്മാര്‍ത്ഥമായ കൂട്ടായ പരിശ്രമാണെന്ന് എബ്രഹാം പറയുന്നു. മികച്ച സംരംഭകത്വത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സൂരജ് പോളി ഫാക്സിനെ തേടിയെത്തിയിട്ടുണ്ട്. ജീവിതത്തിലും ബിസിനസിലും പങ്കാളിയായി ഭാര്യ അന്നമ്മ ഉള്ളതാണ് എബ്രഹാം തന്റെ കരുത്തായി കരുതുന്നത്.

TAGS :

Next Story