Quantcast

മന്ത്രി സ്ഥാനത്തിനായി എന്‍സിപിയിലും ജെഡിഎസിലും തര്‍ക്കം

MediaOne Logo

admin

  • Published:

    27 May 2018 7:30 AM GMT

മന്ത്രി സ്ഥാനത്തിനായി എന്‍സിപിയിലും ജെഡിഎസിലും തര്‍ക്കം
X

മന്ത്രി സ്ഥാനത്തിനായി എന്‍സിപിയിലും ജെഡിഎസിലും തര്‍ക്കം

എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തിനായി തോമസ് ചാണ്ടിയും എ കെ ശശീന്ദ്രനും രംഗത്തുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് ജെഡിഎസിന്റെ തീരുമാനവും നീളുകയാണ്.

മന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍സിപിയിലും ജെഡിഎസിലും തര്‍ക്കം. എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തിനായി തോമസ് ചാണ്ടിയും എ കെ ശശീന്ദ്രനും രംഗത്തുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് ജെഡിഎസിന്റെ തീരുമാനവും നീളുകയാണ്.

മന്ത്രി സ്ഥാനത്തിനായി എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും തമ്മിലുളള തർക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സ്ഥാനം പങ്കിടാന്‍ എന്‍സിപിക്കുളളില്‍ നിര്‍ദേശമുയര്‍ന്നത്. രണ്ട് ടേമുകളായി ഇരുവരെയും മന്ത്രിമാരാക്കാന്‍ ധാരണയായെങ്കിലും ആദ്യം ആരെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പാർട്ടി അധ്യക്ഷൻ ശരത് പവാറുമായി ആശയവിനിമയം നടത്തി അന്തിമതീരുമാനം നാളെയെടുക്കുമെന്ന് ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ തിരുവനന്തപുരത്ത് അറിയിച്ചു.

എല്‍ ഡി എഫ് യോഗത്തിന് ശേഷമാകും ജെഡിഎസ് യോഗം ചേര്‍ന്ന് മന്ത്രിയെ തീരുമാനിക്കുക. മാത്യൂ ടി തോമസിനാണ് പ്രഥമ പരിഗണന. എന്നാൽ കെ കൃഷ്ണൻകുട്ടിക്ക് വേണ്ടിയും ഒരു വിഭാഗം വാദിക്കുന്നുണ്ട്. കോണ്‍ഗ്രസ് എസിനെ പ്രതിനിധീകരിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകും.

TAGS :

Next Story