ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ സിപിഎമ്മിന്
ആഭ്യന്തരം, ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ സിപിഎമ്മിന്
റവന്യു,വനം,ഭക്ഷ്യ-സിവിൽ സപ്ലൈസ്,കൃഷി വകുപ്പുകൾ സിപിഐക്ക് ലഭിച്ചു.ജെഡിഎസിന് ജലവിഭവവും എൻസിപിക്ക് ഗതാഗതവും കോൺഗ്രസ് എസിനാണ് തുറമുഖ വകുപ്പ്
എല്‍ഡിഎഫ് മന്ത്രിസഭയില്‍ .ആഭ്യന്തരവും ധനകാര്യവും ഉൾപ്പെടെയുളള പ്രധാന വകുപ്പുകൾ സിപിഎം തന്നെ കയ്യാളും.റവന്യു,വനം,ഭക്ഷ്യ-സിവിൽ സപ്ലൈസ്,കൃഷി വകുപ്പുകൾ സിപിഐക്ക് ലഭിച്ചു.ജെഡിഎസിന് ജലവിഭവവും എൻസിപിക്ക് ഗതാഗതവും കോൺഗ്രസ് എസിനാണ് തുറമുഖ വകുപ്പ് .
വിഎസ് സർക്കാറിൽ കൈവശം വെച്ച റവന്യു,കൃഷി,ഭക്ഷ്യ-സിവിൽ സപ്ലൈസ്,വനം വകുപ്പുകൾ തന്നെയാണ് ഈ മന്ത്രിസഭയിലും സിപിഐക്ക് ലഭിച്ചത്.നിയമ-ജലവിഭവ വകുപ്പുകൾ കൂടി സിപിഐ ചോദിച്ചെങ്കിലും സൂ-മ്യൂസിയം വകുപ്പുകൾ മാത്രമാണ് അധികമായി സിപിഎം അനുവദിച്ചത്.ആഭ്യന്തരം,ധനകാര്യം,വിദ്യാഭ്യാസം,തദേശം ഉൾപ്പടെയുളള 16ഒാളം പ്രധാന വകുപ്പുകൾ സിപിഎം വഹിക്കും.കഴിഞ്ഞതവണ ആർഎസ്പിക്കുണ്ടായിരുന്ന ജലസേചന വകുപ്പ് ജെഡിഎസിന് കിട്ടിയപ്പോൾ ജെഡിഎസ് വഹിച്ചിരുന്ന ഗതാഗതം എൻസിപിക്ക് തിരികെ നൽകി.മാത്യു ടി തോമസ് ജലവിഭവ വകുപ്പുമന്ത്രിയും എകെ ശശീന്ദ്രൻ ഗതാഗത വകുപ്പ് മന്ത്രിയുമാകും.ജലവിഭവ വകുപ്പിനായി എൻസിപി ശക്തമായി സമ്മർദം ചെലുത്തിയെങ്കിലും മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജെഡിഎസിനെയാണ് സിപിഎം പരിഗണിച്ചത്.
വിഎസ് സർക്കാറിൽ ദേവസ്വം മന്ത്രിയായിരുന്ന കടന്നപ്പളളി രാമചന്ദ്രന് ഇത്തവണ സുപ്രധാനമായ തുറമുഖ വകുപ്പാണ് അനുവദിച്ചത്.ദേവസ്വം വകുപ്പ് സിപിഎം ഏറ്റെടുക്കുകയും ചെയ്തു.സിപിഎമ്മിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂർത്തിയായി.ആഭ്യന്തരം,വിജിലൻസ് വകുപ്പുകൾക്ക് പുറമേ ഐടി വകുപ്പും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വഹിക്കും.തോമസ് ഐസക് ധനകാര്യവും എകെ ബാലൻ നിയമ-സാംസ്കാരിക-പിന്നോക്കക്ഷേമ വകുപ്പും കൈകാര്യം ചെയ്യും.
മറ്റു മന്ത്രിമാരുടെ വകുപ്പുകൾ ഇപ്രകാരം.ഇപി ജയരാജൻ-വ്യവസായം-സ്പോർട്സ്,കെകെ ഷൈലജ-ആരോഗ്യം കുടുബക്ഷേമം,ടിപി രാമകൃഷ്ണൻ-എക്സൈസ്+തൊഴിൽ,സുധാകരൻ-പൊതുമരാമത്ത്,രജിസ്ട്രേഷൻ,സി.രവീന്ദ്രനാഥ്-വിദ്യാഭ്യാസം, ജെ മേഴ്സികുട്ടിയമ്മ-ഫിഷറീസ്,പരമ്പരാഗത വ്യവസായം,എസി മൊയ്തീൻ-സഹകരണം,ടൂറിസം,കടകമ്പള്ളി സുരേന്ദൻ-വൈദ്യുതി,ദേവസ്വം.എൽഡിഎഫ് സ്വതന്ത്രനായ ജയിച്ച കെടി ജലീലിന് സുപ്രധാനമായ തദേശവകുപ്പാണ് സിപിഎം നൽകിയിിക്കുന്നത്.സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ റവന്യു വകുപ്പും വിഎസ് സുനിൽകുമാർ കൃഷി വകുപ്പും പി തിലോത്തമൻ ഭക്ഷ്യ-സിവിൽ സപ്ലൈസു് വകുപ്പും കെ.രാജു വനം-പരിസ്ഥിതി വകുപ്പും കയ്യാളും
Adjust Story Font
16